Monday, May 11, 2026

മേൽക്കൂര തകർന്നിട്ടും റോഡിലൂടെ ചീറി പായുന്ന ബസ്; വൈറലായി വീഡിയോ

നാഷിക്: മേൽക്കൂര തകർന്നിട്ടും റോഡിലൂടെ ചീറി പായുന്ന ബസ്സിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറൽ. മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (എംഎസ്ആർടിസി) കീഴിലുളള ബസ്സാണ് ദൃശ്യങ്ങളിലുളളത്. സംസ്ഥാനത്തെ ഗഡ്ചിരോളി ജില്ലയിലാണ് സംഭവം. ബസ് അതിന്റെ മേൽക്കൂരയുടെ പുറംചട്ട ഒരു വശത്ത് നിന്ന് വേർപെട്ടിട്ടും റോഡിലൂടെ സഞ്ചരിക്കുന്നതാണ് ദൃശ്യങ്ങളിലുളളത്. വീഡിയോ വൈറലായതിന് പിന്നാലെ കോർപ്പറേഷൻ സംഭവം അന്വേഷിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. അതിനിടെ വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾക്ക് ഉത്തരവാദിയായ ഒരു ജീവനക്കാരനെ സസ്പെൻഡ് ചെയ്തതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!