ഡെട്രോയിറ്റ് വാഹന നിർമ്മാതാക്കൾക്കെതിരായ യുണൈറ്റഡ് ഓട്ടോ തൊഴിലാളികളുടെ പണിമുടക്കിന് പിന്തുണ അറിയിക്കാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ചൊവ്വാഴ്ച മിഷിഗണിലേക്ക് പോകും. നല്ല വേതനം ലഭിക്കുന്ന UAW ജോലികൾക്കൊപ്പം അമേരിക്കൻ വാഹന നിർമ്മാണത്തെ അഭിവൃദ്ധിപ്പെടുത്തുന്ന ഒരു വിൻ-വിൻ കരാറിനുള്ള സമയമാണിതെന്ന് ബൈഡൻ എക്സ് പ്ലാറ്റ്ഫോമിൽ പറഞ്ഞു. താൻ
മിഷിഗണിലേക്ക് പോകുന്നത് പിക്കറ്റ് ലൈനിൽ ചേരാനും യുഎഡബ്ല്യുവിലെ പുരുഷന്മാരും സ്ത്രീകളും അവർ സൃഷ്‌ടിച്ച മൂല്യത്തിന്റെ ന്യായമായ വിഹിതത്തിനായി പോരാടുമ്പോൾ അവരോട് ഐക്യദാർഢ്യത്തിനുമാണെന്നും ബൈഡൻ പറഞ്ഞു. അതേസമയം ബൈഡൻ മിഷിഗണിലേക്കു പോകാനുള്ള കാരണം ട്രംപ് ബുധനാഴ്ച പോകുമെന്ന് പ്രഖ്യാപിച്ചതുകൊണ്ടാണെന്ന് ട്രംപിന്റെ പ്രചാരണത്തിന്റെ വക്താവ് പറഞ്ഞു.

ബൈഡനെ യുഎഡബ്ല്യു അതിന്റെ പിക്കറ്റ് ലൈനുകളിലേക്ക് തൊഴിലാളികളെ സന്ദർശിക്കാനായി ക്ഷണിച്ചിരുന്നു. കൂടാതെ ഡെട്രോയിറ്റ് സമരം യുണൈറ്റഡ് സ്റ്റേറ്റ്‌സിലുടനീളമുള്ള ജനറൽ മോട്ടോഴ്‌സ് (GM.N) , ക്രിസ്‌ലർ പാരന്റ് സ്‌റ്റെല്ലാന്റിസ് (STLAM.MI) എന്നിവിടങ്ങളിലെ പാർട്‌സ് വിതരണ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും സമരക്കാർ പറഞ്ഞു. ഒരു പ്രസിഡന്റ് സ്‌ട്രൈക്കർമാരെ സന്ദർശിക്കുന്നത് വളരെ അപൂർവമാണെന്നാണ് ബൈഡന്റെ സന്ദർശനത്തെപറ്റി ഓസ്റ്റിനിലെ ടെക്സസ് സർവകലാശാലയിലെ ചരിത്രകാരനും പ്രസിഡൻഷ്യൽ പണ്ഡിതനുമായ ജെറമി സൂരി പറഞ്ഞത് . ലേബർ അനുകൂല ഡെമോക്രാറ്റിക് പ്രസിഡന്റ് ജിമ്മി കാർട്ടർ പോലും പിക്കറ്റ് ലൈൻ സന്ദർശിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
,
