Thursday, August 20, 2026

ലൈംഗികാതിക്രമകേസ്; പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ട് പോലീസ്

കഴിഞ്ഞ മാസം നഗരത്തിൽ നടന്ന ലൈംഗികാതിക്രമകേസിലെ പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ട് ടൊറന്റോ പോലീസ്. സെപ്തംബർ 18 ന് ഉച്ചയ്ക്ക് യൂക്ലിഡ് അവന്യൂ, ഡണ്ടാസ് സ്ട്രീറ്റ് വെസ്റ്റ് പ്രദേശത്താണ് സംഭവം നടന്നത്. അജ്ഞാതനായ ഒരാള്‍ സമീപിച്ച് സംഭാഷണത്തില്‍ ഏര്‍പ്പെടുകയും പിന്നീട് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്. അക്രമം നടത്തിയ ശേഷം ഇയാൾ പ്രദേശം വിട്ട് ഓടിപ്പോയെന്നും പോലീസ് പറയുന്നു. ഇരയുടെ പേരോ മറ്റ് വിവരങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല.

രേഖാചിത്രത്തിന് പുറമേ, പ്രതിയെ തിരിച്ചറിയാനുള്ള വിവരണങ്ങളും വെള്ളിയാഴ്ച പോലീസ് പുറത്തുവിട്ടു. അഞ്ചടിയോളം നീളം, ക്ലീൻ ഷേവ്, മെലിഞ്ഞ ശരീരം, വലിയ, ആഴത്തിലുള്ള തവിട്ട് നിറമുള്ള കണ്ണുകൾ, കറുത്ത മുടി എന്നിങ്ങനെയാണ് പ്രതിയുടെ ഏകദേശ രൂപം. മഞ്ഞ നിറത്തിലുള്ള സ്വെറ്ററും ബീജ് അല്ലെങ്കിൽ മഞ്ഞ നിറത്തിലുള്ള കാർഗോ പാന്റുമാണ് ഇയാളെ അവസാനമായി കണുമ്പോൾ ധരിച്ചിരുന്നതെന്നും പോലീസ് പറയുന്നു.

പ്രതിയെ പിടികൂടാൻ പൊതുജനങ്ങളുടെ സഹായവും പോലീസ് തേടിയിട്ടുണ്ട്. പ്രതിയെ തിരിച്ചറിയാൻ കഴിയുന്നവർ 416-808-1400 എന്ന നമ്പറിലോ 416-222-TIPS (8477) എന്ന നമ്പറിലോ www.222tips.com എന്ന ഐ ഡി വഴിയോ ബന്ധപ്പെടാൻ പോലീസ് അഭ്യർത്ഥിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!