ഓട്ടവ : കാനഡയിലെ മൂന്ന് പ്രവിശ്യകൾ ഒക്ടോബർ 13 മുതൽ 27 വരെ നടന്ന പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം നറുക്കെടുപ്പിലൂടെ ഉദ്യോഗാർത്ഥികൾക്ക് സ്ഥിരതാമസത്തിനായി ഇൻവിറ്റേഷൻ നൽകി. ബ്രിട്ടിഷ് കൊളംബിയ, സസ്കാച്വാൻ, പ്രിൻസ് എഡ്വേഡ് ഐലൻഡ് പ്രവിശ്യകളാണ് ഇൻവിറ്റേഷൻ നൽകിയിരിക്കുന്നത്.
വിദഗ്ധ തൊഴിലാളികൾക്ക് കാനഡയിലേക്ക് കുടിയേറുന്നതിനുള്ള ഒരു സുപ്രധാന മാർഗ്ഗമാണ് പ്രൊവിൻഷ്യൽ നോമിനേഷൻ പ്രോഗ്രാമുകൾ (പിഎൻപികൾ). കാനഡയിലെ ഓരോ പ്രവിശ്യയ്ക്കും അവരുവരുടേതായ പ്രൊവിൻഷ്യൽ നോമിനേഷൻ പ്രോഗ്രാമുകൾ (പിഎൻപികൾ) ഉണ്ട്. ഇവയിലൂടെ അർഹരായ സ്കിൽഡ് വർക്കേഴ്സിനെയും ബിസിനസ്സുകാരെയും കാനഡയിൽ സ്ഥിരതാമസത്തിനായി ഓരോ പ്രവിശ്യകളും ശുപാർശ ചെയ്യുന്നു. ഓരോ പ്രവിശ്യയുടെയും ജനസംഖ്യ, തൊഴിൽമേഖലയിലെ ആവിശ്യങ്ങൾ എന്നിവ മുൻനിർത്തിയാണ് പ്രൊവിൻഷ്യൽ നോമിനേഷൻ പ്രോഗ്രാമുകൾ പ്രവർത്തിക്കുന്നത്.

പ്രൊവിൻഷ്യൽ നോമിനേഷൻ ലഭിക്കുന്ന എക്സ്പ്രസ്സ് എൻട്രി അപേക്ഷകർക്ക് 600 കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം സ്കോർ (CRS) പോയിന്റുകൾ അധികമായി ലഭിക്കും. തുടർന്ന് വരുന്ന എക്സ്പ്രസ്സ് എൻട്രി നറുക്കെടുപ്പിൽ ഈ ഉദ്യോഗാർത്ഥികൾക്ക് കാനഡയിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കുന്നതിനുള്ള ഇൻവിറ്റേഷൻ ലഭിക്കുന്നതിന് സഹായകമാകും. അതിനാൽ എക്സ്പ്രസ്സ് എൻട്രി സ്കോർ കുറവുള്ളവർക്കും എളുപ്പത്തിൽ കാനഡയിൽ സ്ഥിരതാമസമാക്കുന്നതിനുള്ള ഒരു മാർഗ്ഗമാണ് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രം. എക്സ്പ്രസ്സ് എൻട്രി പ്രൊഫൈൽ ഇല്ലാത്തവർക്കും പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം വഴി കാനഡയിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കാം.
പ്രവിശ്യാ ഇമിഗ്രേഷൻ ഫലങ്ങൾ ഒക്ടോബർ 13-27
ബ്രിട്ടിഷ് കൊളംബിയ
ഒക്ടോബർ 17-ന് നടന്ന നറുക്കെടുപ്പിലൂടെ ബ്രിട്ടിഷ് കൊളംബിയ ബിസി പിഎൻപിയിൽ 152-ലധികം ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. സ്കിൽഡ് വർക്കർ, ഇന്റർനാഷണൽ ഗ്രാജുവേറ്റ്, എൻട്രി ലെവൽ, സെമി സ്കിൽഡ് സ്ട്രീമുകളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്കായി പ്രവിശ്യ നാല് വ്യത്യസ്ത നറുക്കെടുപ്പുകൾ നടത്തി.

വിദഗ്ധ തൊഴിലാളികൾക്ക് മിനിമം സ്കിൽസ് ഇമിഗ്രേഷൻ രജിസ്ട്രേഷൻ സിസ്റ്റം (എസ്ഐആർഎസ്) സ്കോർ 111, ഇന്റർനാഷണൽ ഗ്രാജ്വേറ്റ്സിന് 113, എൻട്രി ലെവൽ സെമി സ്കിൽഡ് ഉദ്യോഗാർത്ഥികൾക്ക് 91 സ്കോർ ആവശ്യമാണ്.
ശേഷിക്കുന്ന മൂന്ന് നറുക്കെടുപ്പുകൾ പ്രത്യേക തൊഴിലുകളിൽ പ്രവൃത്തിപരിചയമുള്ള വിദഗ്ധ തൊഴിലാളികളെയും അന്തർദേശീയ ബിരുദധാരികളെയും ലക്ഷ്യമിട്ടുള്ളതാണ്. എല്ലാ ഉദ്യോഗാർത്ഥികൾക്കും 60-ൽ കൂടുതൽ മിനിമം സ്കിൽസ് ഇമിഗ്രേഷൻ രജിസ്ട്രേഷൻ സിസ്റ്റം സ്കോർ ആവശ്യമാണ്.
31 ചൈൽഡ്ഹുഡ് എഡ്യൂക്കേറ്റഴ്സ് ആൻഡ് അസിസ്റ്റൻസ്, 17 ഹെൽത്ത് കെയർ പ്രൊഫഷണലുകൾ, മറ്റ് ടാർഗെറ്റഡ് പ്രൊഫഷനുകളിലെ അഞ്ച് ഉദ്യോഗാർത്ഥികൾക്കും പ്രവിശ്യ ഇൻവിറ്റേഷൻ നൽകി. ഒക്ടോബർ 24 ന് നടന്ന നാല് ടാർഗെറ്റഡ് നറുക്കെടുപ്പുകളിലൂടെ സ്കിൽഡ് വർക്കർ, അന്തർദേശീയ ബിരുദധാരി വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി.

ഏറ്റവും വലിയ നറുക്കെടുപ്പ് സാങ്കേതിക തൊഴിലുള്ള ഉദ്യോഗാർത്ഥികൾക്കായിരുന്നു. കുറഞ്ഞത് മിനിമം സ്കിൽസ് ഇമിഗ്രേഷൻ രജിസ്ട്രേഷൻ സിസ്റ്റം സ്കോർ 90 നേടിയ 101 ഉദ്യോഗാർത്ഥികൾക്ക് ഈ നറുക്കെടുപ്പിലൂടെ ഇൻവിറ്റേഷൻ ലഭിച്ചു.
മറ്റ് മൂന്ന് നറുക്കെടുപ്പുകളിലായി കുറഞ്ഞത് 60 സ്കോർ ഉള്ള 34 ചൈൽഡ്ഹുഡ് എഡ്യൂക്കേറ്റഴ്സ് ആൻഡ് അസിസ്റ്റൻസ്, 22 ഹെൽത്ത് കെയർ പ്രൊഫഷണലുകൾ, മറ്റ് ടാർഗെറ്റഡ് പ്രൊഫഷനുകളിലെ അഞ്ച് ഉദ്യോഗാർത്ഥികൾക്കും പ്രവിശ്യ ഇൻവിറ്റേഷൻ നൽകി.
സസ്കാച്വാൻ
ഒക്ടോബർ 23-ന് സസ്കാച്വാൻ അതിന്റെ ആദ്യ നറുക്കെടുപ്പ് നടത്തി. പ്രവിശ്യ രണ്ട് വിഭാഗങ്ങളിലായി മൊത്തം 99 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. ഒക്യുപേഷൻസ് ഇൻ ഡിമാൻഡ് വിഭാഗത്തിൽ 40 പേർക്കും എക്സ്പ്രസ് എൻട്രി വിഭാഗത്തിൽ 59 പേർക്കുമാണ് ഇൻവിറ്റേഷൻ ലഭിച്ചത്.

രണ്ട് സന്ദർഭങ്ങളിലും, നറുക്കെടുപ്പുകൾ നിർദ്ദിഷ്ട നാഷണൽ ഒക്യുപ്പേഷൻ ക്ലാസിഫിക്കേഷൻ (എൻഒസി) കോഡുകളെ ലക്ഷ്യം വച്ചുള്ളതാണ്, കൂടാതെ എല്ലാ ഉദ്യോഗാർത്ഥികൾക്കും വിദ്യാഭ്യാസ യോഗ്യതാ മൂല്യനിർണയം ആവശ്യമാണ്. എല്ലാ ഉദ്യോഗാർത്ഥികൾക്കും കുറഞ്ഞത് 84 സ്കോർ ആവശ്യമാണ്
പ്രിൻസ് എഡ്വേഡ് ഐലൻഡ്
ഒക്ടോബർ 19 ന് പ്രിൻസ് എഡ്വേഡ് ഐലൻഡ് PNP നറുക്കെടുപ്പ് നടത്തി. ഈ നറുക്കെടുപ്പിലൂടെ പ്രവിശ്യ 102 ലേബർ, എക്സ്പ്രസ് എൻട്രി ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. കൂടാതെ, ഏറ്റവും കുറഞ്ഞ EOI സ്കോർ 80 ഉള്ള ബിസിനസ് ആന്റ് എന്റർപ്രണർ സ്ട്രീമിലൂടെ രണ്ട് ഉദ്യോഗാർത്ഥികൾക്കും ഇൻവിറ്റേഷൻ നൽകി.
കഴിഞ്ഞ 12 മാസത്തിനിടയിൽ, ലേബർ, എക്സ്പ്രസ് സ്ട്രീം എന്നിവയിലൂടെ പ്രിൻസ് എഡ്വേഡ് ഐലൻഡ് 2,464 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്.