കോൾഡ് ലേക്ക് ഫസ്റ്റ് നേഷനിൽ വാഹനങ്ങൾ ഇടിച്ചതിനെത്തുടന്ന് ആർസിഎംപി അംഗം വിക്ടോറിയ ഫോർബ്‌സിനെതിരെ ക്രിമിനൽ കുറ്റം ചുമത്തി ആർസിഎംപി. ഡ്യൂട്ടിയിലായിരിക്കുമ്പോൾ സംഭവിച്ച ഒരു അപകടവുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയത്. വടക്കൻ ആൽബെർട്ടയിലെ ആർസിഎംപി അംഗമായ ഫോർബ്‌സ് ഓടിച്ച വാഹനം കോൾഡ് ലേക്ക് ഫസ്റ്റ് നേഷന് സമീപം ഒരു സിവിലിയൻ വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കഴിഞ്ഞ വര്ഷം ഓഗസ്റ്റിൽ നടന്ന സംഭവത്തിൽ വാൻ ഓടിച്ചിരുന്ന ആൾക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.
ആർസിഎംപിയിൽ ഒരു വർഷത്തെ സേവനം മാത്രമുള്ള ഫോർബ്‌സ്, ജോലിയിൽ തിരിച്ചെത്തിയതിന് ശേഷം അഡ്മിനിസ്ട്രേറ്റീവ് ഡ്യൂട്ടിയിലാണ്. ക്രിമിനൽ വിഷയം കോടതിയിൽ പരിഹരിക്കപ്പെടുന്നതുവരെ അഡ്മിനിസ്ട്രേറ്റീവ് ചുമതലകളിൽ തുടരുമെന്നും തുടർന്ന് ഫോർബ്‌സിന്റെ ഡ്യൂട്ടി സ്റ്റാറ്റസ് അവലോകനം ചെയ്യുമെന്നും RCMP പറയുന്നു.