ഹാലിഫാക്സ്, നോവസ്കോഷ: നോവസ്കോഷയിൽ ശുശ്രൂഷ ചെയ്യുന്ന ഫാ. ജയിസൺ കുടിയിരിക്കൽ രചിച്ച “തിരുവത്താഴ മേശയിൽ” എന്ന ക്രൈസ്തവ ഭക്തിഗാനം ഔദ്യോഗികമായി റിലീസ് ചെയ്തു. പ്രശസ്ത ക്രൈസ്തവ ഭക്തിഗാന ഗായകൻ കെസ്റ്ററിന്റെ ഹൃദയസ്പർശിയായ ആലാപനത്തിൽ പുറത്തിറങ്ങിയ ഈ ഗാനം ഇതിനോടകം തന്നെ വിശ്വാസികൾക്കിടയിലും സംഗീതാസ്വാദകർക്കിടയിലും ശ്രദ്ധ നേടിക്കഴിഞ്ഞു.

ഗാനത്തിന്റെ നിർമ്മാണം ജിനോ ജെയിംസ് ഇലമതയാണ് നിർവഹിച്ചിരിക്കുന്നത്. വിശുദ്ധ കുർബാനയുടെയും തിരുവത്താഴത്തിന്റെ ആത്മീയ മഹത്വവും ആഴത്തിൽ പ്രതിഫലിപ്പിക്കുന്ന വരികളും സംഗീതാവിഷ്കാരവും ഗാനത്തിന്റെ പ്രധാന ആകർഷണങ്ങളാണ്.
യൂട്യൂബിലൂടെ റിലീസ് ചെയ്ത ഈ ഭക്തിഗാനം ആത്മീയതയും സംഗീതഭംഗിയും സമന്വയിപ്പിക്കുന്ന അവതരണത്തിലൂടെ മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്.
