ബ്രസീലിയൻ ആമസോണിലെ വനനശീകരണം ഫെബ്രുവരി മാസത്തിൽ ഒരു പുതിയ റെക്കോർഡ് സൃഷ്ടിച്ചതായി ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു.
ബ്രസീലിയൻ ബഹിരാകാശ ഏജൻസിയായ INPE യുടെ ഡിറ്റർ മോണിറ്ററിംഗ് പ്രോഗ്രാം അനുസരിച്ച്, 199 ചതുരശ്ര കിലോമീറ്റർ (77 ചതുരശ്ര മൈൽ) വനമേഖല ബ്രസീലിലെ ആമസോൺ മേഖലയിൽ കഴിഞ്ഞ മാസം നഷ്ടപ്പെട്ടതായി സാറ്റലൈറ്റ് ചിത്രങ്ങൾ കാണിക്കുന്നു. ഇത് യുഎസ് തലസ്ഥാനമായ വാഷിംഗ്ടണിന്റെ പകുതിയിലധികം വലിപ്പമുള്ള പ്രദേശത്തോളം വരുന്നു.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നിന്ന് 62 ശതമാനം വർദ്ധനവാണു വനനശീകരണത്തിൽ ഉണ്ടായിരിക്കുന്നത്. 2015 ഓഗസ്റ്റിൽ ഡിറ്റർ മോണിറ്ററിംഗ് പ്രോഗ്രാം ആരംഭിച്ചതിന് ശേഷമുള്ള ഫെബ്രുവരിയിലെ ഏറ്റവും ഉയർന്ന കണക്കാണിത്.
ഫെബ്രുവരി ആമസോണിലെ മഴക്കാലമായതിനാൽ ഈ കണക്ക് കൂടുതൽ ആശങ്കാജനകമാണെന്ന് പരിസ്ഥിതി വിദഗ്ധർ പറയുന്നു. സാധാരണയായി വനനശീകരണത്തിന്റെ കുറഞ്ഞ കാലഘട്ടമാണ്.
2020 ഓഗസ്റ്റ് മുതൽ 2021 ജൂലൈ വരെ വനനശീകരണം 15 വർഷത്തെ ഏറ്റവും ഉയർന്ന 13,235 ചതുരശ്ര കിലോമീറ്ററിൽ എത്തിയപ്പോൾ, 2022-ൽ ബ്രസീലിയൻ ആമസോണിൽ കഴിഞ്ഞ വർഷത്തേക്കാൾ മോശമായ നാശം കാണുമെന്ന ഭയത്തിന് ആക്കം കൂട്ടി.
“ആമസോണിലെ വനനശീകരണവും പാരിസ്ഥിതിക കുറ്റകൃത്യങ്ങളും ചെറുക്കുന്നതിനുള്ള നയങ്ങളുടെ അഭാവമാണ് ഈ വർദ്ധനവ് കാണിക്കുന്നത്. നാശം അവസാനിക്കുന്നില്ല,” ബാറ്റിസ്റ്റ പ്രസ്താവനയിൽ പറഞ്ഞു.
സംരക്ഷിത ഭൂമികൾ അഗ്രിബിസിനസിനും ഖനനത്തിനും തുറന്നുകൊടുക്കാൻ പ്രസിഡന്റ് ബോൾസോനാരോ പ്രേരിപ്പിച്ചതോടെ അന്താരാഷ്ട്രതലത്തിൽ പ്രതിഷേധം ഉയർന്നിരുന്നു.
തീവ്ര വലതുപക്ഷ പ്രസിഡന്റ് 2019-ൽ അധികാരമേറ്റതിനുശേഷം, കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള നിർണായക വിഭവമായ ആമസോണിലെ ബ്രസീലിന്റെ ശരാശരി വാർഷിക വനനശീകരണം മുൻ ദശകത്തേക്കാൾ 75 ശതമാനത്തിലധികം ഉയർന്നു.
ലോകത്തിലെ ഏറ്റവും വലിയ ബീഫിന്റെയും സോയയുടെയും കയറ്റുമതിക്കാരായ, കാർഷിക ശക്തികേന്ദ്രമായ ബ്രസീലിലെ കൃഷിയും ഭൂമി ഊഹക്കച്ചവടവുമാണ് വനനശീകരണത്തെ പ്രധാനമായും നയിക്കുന്നത്.