ദോഹ- ഖത്തറിനെ നാറ്റോ ഇതര സഖ്യകക്ഷിയായി അമേരിക്ക ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ വർഷം ആദ്യത്തിൽ അമേരിക്ക സന്ദർശിച്ച ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിക്ക് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ നൽകിയ വാഗ്ദാനത്തിന്റെ പൂർത്തീകരണമാണിത്.
ദോഹയും വാഷിംഗ്ടണും തമ്മിലുള്ള പങ്കാളിത്തം നവീകരിക്കുകയും യു.എസുമായുള്ള ബന്ധത്തിൽ ഖത്തറിന് പ്രത്യേക സാമ്പത്തിക, സൈനിക ആനുകൂല്യങ്ങൾ നൽകുകയും ചെയ്യുന്ന നീക്കമാണിത്. കുവൈത്തിനും ബഹ്‌റൈനും ശേഷം ഗൾഫ് മേഖലയിലെ യു.എസിന്റെ പ്രധാന നാറ്റോ ഇതര സഖ്യകക്ഷിയായി മാറുന്ന മൂന്നാമത്തെ രാജ്യമാണ് ഖത്തർ.