1,000-ത്തിലധികം ഡോളർ സ്വരൂപിച്ച് ഉക്രെയ്‌നെ പിന്തുണയ്ക്കാൻ തങ്ങളുടെ പങ്ക് നൽകി തണ്ടർ ബേയിലെ പ്രാഥമിക വിദ്യാലയത്തിലെ വിദ്യാർത്ഥികൾ. ബ്ലൂ ആൻഡ് യെല്ലോ ദിനത്തിലാണ് കുട്ടികളുടെ മനുഷ്യത്വം നിറഞ്ഞ പ്രവർത്തി.
സെന്റ് പോൾ എലിമെന്ററി സ്കൂളിലെ വിദ്യാർത്ഥികൾ സമ്മാന കാർഡുകളും കളിപ്പാട്ടങ്ങളും അടങ്ങുന്ന സമ്മാനങ്ങളുമായി നറുക്കെടുപ്പിൽ പങ്കെടുത്തുവെന്ന് ഗ്രേഡ് 2 അധ്യാപിക ഡോണ പെലയ പറഞ്ഞു.
വെള്ളിയാഴ്ച വരെ, സ്കൂൾ 1,300 ഡോളറിലധികം സമാഹരിച്ചു, അത് റെഡ് ക്രോസിന് നൽകും. “ഇത് വലിയ വിജയമാണ്,” പെലയ പറഞ്ഞു.

ധാരാളം കുട്ടികളും അവരുടെ മാതാപിതാക്കളും ഓൺലൈൻ വഴി റെഡ്ക്രോസ് നു പണം നൽകുന്നതിന് പകരം സ്കൂളുകൾ വഴി നൽകുന്നുണ്ടെന്നും ഇത് കുട്ടികൾക്ക് നല്ല മാതൃകയാണെന്നും ഇതിനെക്കുറിച്ചുർത്തു ഞാൻ അഭിമാനം കൊള്ളുന്നുവെന്നും പെലയ കൂട്ടിച്ചേർത്തു.
ഉക്രൈനിന്റെ ദേശീയ പുഷ്പ്പമായ സൂര്യകാന്തിപ്പൂക്കൾ ഉണ്ടാക്കി എല്ലാവര്ക്കും നൽകിക്കൊണ്ടാണ് കുട്ടികൾ തങ്ങളുടെ പിന്തുണ എല്ലാവരെയും അറിയിച്ചത്.
ഉക്രേനിയൻ അഭയാർത്ഥികൾ അവരുടെ വീടുകളിൽ നിന്ന് പലായനം ചെയ്യുമ്പോൾ, ഒൻ്റാരിയോയിലെ തണ്ടർ ബേയിലെ ആളുകൾ അവരെ സ്വാഗതം ചെയ്യാൻ തയ്യാറെടുക്കുന്നു. തണ്ടർ ബേയിലെ ഉക്രേനിയൻ-കനേഡിയൻ കമ്മ്യൂണിറ്റി റഷ്യൻ അധിനിവേശത്തിനുശേഷം പിന്തുണയ്‌ക്കായി റാലി നടത്താൻ പദ്ധതിയിടുന്നുണ്ട്. കൂടാതെ സെന്റ് പോളിൽ ഉക്രെയ്നിന്റെ ദേശീയ പുഷ്പമായ പേപ്പർ സൂര്യകാന്തിപ്പൂക്കൾ ഉണ്ടാക്കി സമാധാനത്തിനുള്ള ആഹ്വാനമായി എല്ലാ വീടുകളുടെ ജനാലകൾ വഴി സൂര്യകാന്തി സ്ഥാപിക്കുന്നുമുണ്ട്.
