മുംബൈ:റഷ്യയിലെ എണ്ണ- പ്രകൃതി വാതക മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ ഇന്ത്യയോട് ആവശ്യപ്പെട്ട് റഷ്യന്‍ ഡെപ്പ്യൂട്ടി പ്രധാനമന്ത്രി അലക്സാണ്ടര്‍ നൊവാക്.
യുഎസ്- യൂറ്യൂപ്പ്യന് യൂണിയന് ഉപരോധങ്ങളെത്തുടര്‍ന്ന് റഷ്യയുടെ അന്തര്‍ദേശീയ വ്യാപാരവും കയറ്റുമതിയും പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് റഷ്യ ഇന്ത്യന്‍ സഹായം തേടി രംഗത്തെത്തിയത്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കു ശേഷമുള്ള എറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ് റഷ്യ. റഷ്യയില്‍നിന്നുള്ള പെട്രോളിയം കയറ്റുമതി 100 കോടി ഡോളര്‍ കടന്നിരിക്കുകയാണെന്നും റഷ്യയും ഇന്ത്യയും തമ്മിലുള്ള വ്യാപാര ശൃംഖല കൂടുതല്‍ വിപുലമാക്കണമെന്നും നൊവാക് പറഞ്ഞു.