Monday, July 27, 2026

‘വിദ്യാർഥികളെ വെടിവെച്ച് കൊല്ലുമെന്ന പരാമർശം’; RSS നേതാവ് T.G മോഹൻദാസിനെതിരെ അന്വേഷണം

തിരുവനന്തപുരം: ഡൽഹിയിൽ സമരം ചെയ്ത വിദ്യാർഥികളെ വെടിവെച്ച് കൊല്ലുമെന്ന ആർഎസ്എസ് നേതാവ് ടി ജി മോഹൻദാസിന്റെ പരാമർശത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ആഭ്യന്തര വകുപ്പ്. സൈബർ സെൽ ഐജി പി പ്രകാശിനാണ് അന്വേഷണ ചുമതല. എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അന്വേഷണത്തിന് നിർദേശം നൽകിയത്. ടി ജി മോഹൻദാസിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്, എസ്‌എഫ്‌ഐ തുടങ്ങിയ വിദ്യാർഥി-യുവജന സംഘടനകളും പരാതികൾ നൽകിയിരുന്നു.

അതേസമയം, ടി ജി മോഹൻദാസിനെതിരെ കേസെടുക്കാത്തതിൽ സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വിമർശനം ഉന്നയിച്ചു. വിയോജിപ്പുകളെ അടിച്ചമർത്താനുള്ള സംഘപരിവാർ സമീപനമാണ് ഇത്തരം പ്രസ്താവനകളിലൂടെ പുറത്തുവരുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

ഡൽഹി വിദ്യാർഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിൽ സമാധാനപരമായി പ്രതിഷേധിച്ചവർക്കെതിരെ പൊലീസ് കേസെടുത്തെങ്കിലും, വിദ്യാർത്ഥികളെ വെടിവെച്ച് കൊല്ലണമെന്ന തരത്തിലുള്ള പരാമർശം നടത്തിയവർക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ലെന്നായിരുന്നു പിണറായി വിജയന്റെ വിമർശനം.

ജനാധിപത്യപരമായ പ്രതിഷേധങ്ങൾക്ക് നേരെ ശക്തമായ നടപടികൾ സ്വീകരിക്കുകയും, അതേസമയം പ്രകോപനപരമായ പ്രസ്താവനകൾക്കെതിരെ മൗനം പാലിക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. വിവാദ പരാമർശത്തിൽ ഉടൻ നിയമനടപടി സ്വീകരിക്കണമെന്നും പ്രതിഷേധക്കാർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!