ദുല്‍ഖറിന്റെ കുറുപ്പ് ആഗോളതലത്തില്‍ നേടിയ സമാനതകളില്ലാത്ത വിജയത്തിന് ശേഷം എത്തുന്ന ഒരു പോലീസ് ത്രില്ലര്‍ ചിത്രമാണ് സല്യൂട്ട്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബോബി സഞ്ജയ് ആണ്,. ആദ്യമായാണ് ദുല്‍ഖര്‍ റോഷന്‍ ആന്‍ഡ്രൂസുമായി ഒന്നിക്കുന്നത്.
ജനുവരി 14ന് റിലീസ് ചെയ്യാനിരുന്ന ചിത്രം പിന്നീട്‍ മാറ്റുകയായിരുന്നു. ചിത്രം സോണി ലിവില്‍ ഇപ്പോള്‍ സ്‌ട്രീമിംഗ് ആരംഭിച്ചു. പറഞ്ഞതിലും ഒരു ദിവസം നേരത്തെ ആണ് ചിത്രം എത്തിയിരിക്കുന്നത്.
സല്യൂട്ട് ഒടിടിയില്‍ റിലീസ് ആകുന്നതിനാല്‍ ദുല്‍ഖറുമായും വേഫറര്‍ ഫിലിംസുമായും സഹകരിക്കില്ലെന്ന് ഫിയോക് എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനമെടുതിരുന്നു.സല്യൂട്ട് നിര്‍മ്മിക്കുന്നത് വേഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ തന്നെയാണ്. ദുല്‍ഖര്‍ ആദ്യമായി മുഴുനീള പൊലീസ് വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം തമിഴിലും തെലുഗിലും ഡബ്ബ് ചെയ്തിറക്കും. ദുല്‍ഖര്‍ ചിത്രത്തില്‍ . അരവിന്ദ് കരുണാകരന്‍ എന്ന ഐപിഎസ് ഉദ്യോഗസ്ഥനായാണ് എത്തുന്നത്. ചിത്രത്തിലെ നായിക ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്‍റിയാണ്.