COVID-19 വാക്‌സിന്റെ രണ്ടാമത്തെ ഡോസ് എല്ലാ മുതിർന്നവർക്കും ബൂസ്റ്റർ ഡോസായി അംഗീകരിക്കണമെന്ന ആവശ്യവുമായി ഫാർമസ്യൂട്ടിക്കൽ കമ്പനിയായ മോഡേണ. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനിലാണ് അംഗീകാരം തേടി മോഡേണ ആവിശ്യമുന്നയിച്ചിരിക്കുന്നത്.
ഈ ആഴ്ച ആദ്യം മോഡേണയുടെ എതിരാളികളായ ഫാർമസ്യൂട്ടിക്കൽ കമ്പനി ഫൈസർ എല്ലാ സീനിയർമാർക്കും വേണ്ടിയുള്ള രണ്ടാമത്തെ ബൂസ്റ്റർ ഷോട്ട് അംഗീകരിക്കുന്നതിന് റെഗുലേറ്ററോട്
അഭ്യർത്ഥിച്ചിരുന്നു.
ഗുരുതരമായ രോഗങ്ങളിൽ നിന്നും COVID-19 ൽ മൂലമുള്ള മരണത്തിൽ നിന്നുമുള്ള വാക്സിനുകളുടെ സംരക്ഷണം വർദ്ധിപ്പിക്കുന്നതിന് കൂടുതൽ ബൂസ്റ്റർ ഡോസുകൾ നൽകുന്നതിന് യുഎസ് ഉദ്യോഗസ്ഥർ തയ്യാറെടുക്കുകയാണ്. കൂടുതൽ ബൂസ്റ്റർ ഷോട്ടുകൾക്കോ വേരിയന്റ്-നിർദ്ദിഷ്ട പ്രതിരോധ കുത്തിവയ്പ്പുകൾക്കോ വേണ്ടി കൂടുതൽ ഡോസുകൾ COVID-19 വാക്‌സിനുകൾ സുരക്ഷിതമാക്കാൻ ഫെഡറൽ ഗവൺമെന്റിന് “അടിയന്തിരമായി” കൂടുതൽ ധനസഹായം അനുവദിക്കുമെന്നു വൈറ്റ് ഹൗസ് അറിയിച്ചു.
യു.എസ് ആരോഗ്യ ഉദ്യോഗസ്ഥർ നിലവിൽ മോഡേണ വാക്‌സിന്റെ രണ്ട് ഡോസുകളുടെ പ്രാഥമിക ശ്രേണിയും മാസങ്ങൾക്ക് ശേഷം ബൂസ്റ്റർ ഡോസും ശുപാർശ ചെയ്യുന്നുണ്ട്.
ഒമിക്‌റോണിന്റെ ആവിർഭാവത്തെത്തുടർന്ന് യുണൈറ്റഡ് സ്റ്റേറ്റ്സിലും ഇസ്രായേലിലും അടുത്തിടെ പ്രസിദ്ധീകരിച്ച ഡാറ്റയെ അടിസ്ഥാനമാക്കിയാണ് അധിക ഡോസിനുള്ള അഭ്യർത്ഥനയെന്ന് മോഡേണ പറഞ്ഞു.