Sunday, December 7, 2025

റഷ്യ-ഉക്രെയ്ൻ പ്രതിസന്ധി : ചൈനയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക

ഉക്രെനിയന്‍ നഗരങ്ങളിലേക്കുള്ള റഷ്യന്‍ സൈന്യത്തിന്റെ മുന്നേറ്റം നിലച്ചതായി അമേരിക്ക. ഏറ്റുമുട്ടല്‍ നാലാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍ ചൈന റഷ്യയ്ക്ക് സൈനിക ഉപകരണം നല്‍കി സഹായിക്കുമോ എന്നതില്‍ അമേരിക്ക ആശങ്ക പ്രകടിപ്പിച്ചു.

ഫെബ്രുവരി 24 ന് ആരംഭിച്ച റഷ്യന്‍ ആക്രമണം പിന്നീട് മന്ദഗതിയിലേക്ക് നീങ്ങിയതായാണ് പാശ്ചാത്ത്യ രാജ്യങ്ങള്‍ നല്‍കുന്ന വിവരം. യുക്രൈന്‍ അതിവേഗം പിടിച്ചടക്കാമെന്നും വോളോഡിമിര്‍ സെലെന്‍സ്കി ഭരണകൂടത്തെ നീക്കാമെന്നുമുള്ള റഷ്യന്‍ പ്രതീക്ഷകള്‍ പുരോഗതി കൈവരിക്കാതെ തുടരുകയാണ്.

ഏറ്റുമുട്ടലിലെ തിരിച്ചടികളും ഉപരോധങ്ങളും നേരിടുന്ന സാഹചര്യത്തിലും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ അനുരഞ്ജനത്തിലേക്ക് കാര്യങ്ങള്‍ എത്തുമെന്ന ഒരു സൂചനയും നല്‍കുന്നില്ല. സാമ്പത്തികമായി ഉണ്ടായ തകര്‍ച്ചയ്ക്ക് പരിഹാരം കാണാന്‍ ചൈന സഹായിക്കുമെന്നാണ് പുടിന്‍ ഭരണകൂടത്തിന്റെ പ്രതീക്ഷയെന്ന് അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

ഉക്രെയ്ന് 800 മില്യണ്‍ ഡോളറിന്റെ സൈനിക സഹായം നല്‍കുമെന്നാണ് അമേരിക്ക പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ചൈന നേരിട്ട് റഷ്യക്ക് സൈനിക സഹായം നല്‍കുമോ എന്ന ആശങ്കയും അമേരിക്കയ്ക്ക് ഉണ്ട്.

റഷ്യയുടെ ആക്രമണത്തെ പിന്തുണയ്ക്കുന്നതിനായി എടുക്കുന്ന നടപടികളുടെ പൂര്‍ണ ഉത്തരവാദിത്വം വഹിക്കേണ്ടി വരുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിപിങ്ങിന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കുമെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്തണി ബ്ലിങ്കണ്‍ പറഞ്ഞു.

ഉക്രെനിലെ റഷ്യയുടെ സൈനിക നടപടിയെ അപലപിക്കാന്‍ ചൈന ഇതുവരെ തയാറായിട്ടില്ല. ഉക്രെനിന്റെ പരമാധികാരം അംഗീകരിക്കുന്നുവെന്നും എന്നാൽ റഷ്യയ്ക്ക് നിയമപരമായ സുരക്ഷാ ആശങ്കകളുണ്ടെന്നും അത് പരിഹരിക്കപ്പെടണമെന്നുമാണ് ചൈനയുടെ നിലപാട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!