Wednesday, January 21, 2026

ലൈംഗികാതിക്രമം : തോൺഹിൽ മസാജ് തെറാപ്പിസ്റ്റ് അറസ്റ്റിൽ

തോൺഹില്ലിൽ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് 51 കാരനായ മസാജ് തെറാപ്പിസ്റ്റ് ടൊറന്റോ നിവാസിയായ യു ലിയുവിനെ അറസ്റ്റ് ചെയ്തു. മാർച്ച് 10 ന് പ്രൊമെനേഡ് സർക്കിളിലെ ഒരു റിഹാബ് ആൻഡ് മസാജ് തെറാപ്പി ക്ലിനിക്കിൽ വച്ചാണ് ലൈംഗികാതിക്രമം ഉണ്ടായതെന്ന് യോർക്ക് റീജിയണൽ പോലീസ് പറഞ്ഞു. ഇതിന്റെ അനേഷണം നടന്നുകൊണ്ടിരിക്കെ മാർച്ച് അഞ്ചിന് ഇതേ ക്ലിനിക്കിൽ ലൈംഗികാതിക്രമം നടന്നതായി പരാതിയുമായി മറ്റൊരാളും വന്നതായി പോലീസ് പറഞ്ഞു. രണ്ട് സംഭവങ്ങളിലും ഒരേ പ്രതിയാണെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി.
ലൈംഗിക ആക്രമണത്തിന് ഇരയായതായി തോന്നുന്ന ആർക്കും സംഭവം പോലീസിൽ അറിയിക്കാമെന്നു യോർക്ക് റീജിയണൽ പോലീസ് അറിയിച്ചു. വിവരം ലഭിക്കുന്നവർ 1-866-876-5423 എന്ന നമ്പറിൽ പോലീസിനെ വിളിക്കാൻ പോലീസ് ആവശ്യപ്പെടുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!