ഒൻ്റാരിയോയിൽ നിന്നും ഫ്ലോറിഡയിലേക്കുള്ള മാർച്ച് ബ്രേക്ക് ട്രിപ്പിനിടെയുണ്ടായ ദുരന്തത്തിൽ വിറങ്ങലിച്ചു കുടുംബം. ഫ്ലോറിഡയിൽ വച്ചുണ്ടായ അപകടത്തിൽ ബെല്ലെവില്ലെ അഭിഭാഷകൻ പീറ്റർ കോർട്ടും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന കുടുംബത്തിനെ വൻ ദുരിതത്തിലേക്ക് തള്ളിവിട്ടു. പീറ്റർ കോർട്ട് ബെല്ലെവില്ലെയിലെ അറിയപ്പെടുന്ന അഭിഭാഷകനാണ്.
അപകടത്തിൽ രണ്ട് പെൺകുട്ടികൾ മരിക്കുകയും ബാക്കിയുള്ള നാല് പേരും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ കഴിയുകയും ചെയ്യുന്നു. സെന്റ് ജോസഫ് കാത്തലിക് പള്ളിയിലെ ഇടവകയിൽ ഉൾപ്പെട്ട കുടുംബത്തിനായി ഇടവക സമൂഹം പ്രാർത്ഥനയോടെ കാത്തിരിക്കുന്നു. 13 വയസ്സുള്ള മാഡ്‌ലൈന്റെയും 10 വയസ്സുള്ള ജോണിയുടെയും ജീവൻ അപഹരിച്ച ദാരുണമായ അപകട വാർത്ത സമൂഹത്തെ വല്ലാതെ വിഷമിപ്പിച്ചുവെന്നു ഫാദർ ചാൾസ് മക്‌ഡെർമോട്ട് പറയുന്നു.
ശനിയാഴ്ച രാവിലെ അവരുടെ ഫ്ലോറിഡ അവധിക്കാലം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ഇളയ രണ്ട് പെൺകുട്ടികൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. പതിനാറുകാരിയായ ഹന്നയും 41 വയസ്സുള്ള ജാമി കോർട്ടും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുമ്പോൾ 15-കാരനായ ഏഥാനും 43-കാരനായ പീറ്ററും ഗുരുതരമായ പരിക്കുകളിൽനിന്ന് സുഖം പ്രാപിച്ചുവരികയാണ്.
GoFundMe 300,000 ഡോളർ കുടുംബത്തിനായി സമാഹരിച്ചു .