വടക്കു പടിഞ്ഞാറൻ നഗരമായ പെഷവാറിന് സമീപമുള്ള ഒരു തുറന്ന പ്രദേശത്ത് പതിവ് പരിശീലന ദൗത്യത്തിനിടെ പാകിസ്ഥാൻ വ്യോമസേനാ വിമാനം തകർന്നു വീണ് പൈലറ്റും സഹ പൈലറ്റും കൊല്ലപ്പെട്ടതായി വ്യോമസേന അറിയിച്ചു.
നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും തകർച്ചയുടെ കാരണം കണ്ടെത്താൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും വ്യോമസേന പ്രസ്താവനയിൽ പറഞ്ഞു. കൂടുതൽ വിശദാംശങ്ങൾ നൽകിയിട്ടില്ല.
പരിശീലന ദൗത്യത്തിനിടെ വിമാനം അപകടത്തിൽപ്പെടുന്നത് പാക്കിസ്ഥാനിൽ പതിവാണ്. സൈനിക പരിശീലന അപകടങ്ങളുടെ വിശദാംശങ്ങൾ അധികാരികൾ പുറത്തുവിടാറില്ല. അപകടങ്ങളെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ടുകളും പരസ്യമാക്കാറില്ല.