ജിദ്ദയിലെ അരാംകോ പെട്രോളിയം വിതരണ സ്റ്റേഷനിൽ ഹൂതി ഭീകരാക്രമണത്തെ തുടർന്ന് തീപിടിത്തമുണ്ടായതായി അറബ് സഖ്യസേനയുടെ വക്താവ് സ്ഥിരീകരിച്ചു.
ആക്രമണത്തിൽ വിമത ഹൂതികൾ പങ്കെടുത്തതായി പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായും എണ്ണ ശാലയുടെ രണ്ട് ടാങ്കുകളിൽ തീപിടിത്തമുണ്ടായതായും ബ്രിഗേഡിയർ ജനറൽ തുർക്കി അൽ-മാലികി പറഞ്ഞു. ഈ ശത്രുതാപരമായ ആക്രമണങ്ങൾ ജിദ്ദയിലെ പൊതുജീവിതത്തിൽ ഒരു സ്വാധീനമോ പ്രത്യാഘാതമോ ഉണ്ടാക്കിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.