Tuesday, May 26, 2026

‘കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി’; തമിഴ്നാട്ടില്‍ നിര്‍ണായക പ്രഖ്യാപനങ്ങളുമായി വിജയ്

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ ജനപ്രിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ അടിയന്തരമായി നടപ്പിലാക്കി വിജയ്. കര്‍ഷകര്‍ക്കായി ചരിത്രപരമായ പ്രഖ്യാപനങ്ങള്‍ നടത്തിയതിനൊപ്പം തമിഴ് സിനിമാ മേഖലയ്ക്കും വലിയ ആശ്വാസം പകരുന്ന നിര്‍ണായക തീരുമാനങ്ങളാണ് പുതിയ സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയതിനൊപ്പം തിയേറ്ററുകളില്‍ സിനിമാ പ്രദര്‍ശനത്തിന് കൂടുതല്‍ സമയം അനുവദിച്ചും മുഖ്യമന്ത്രി ഉത്തരവിറക്കി.

അഞ്ച് ഏക്കറില്‍ താഴെ ഭൂമിയുള്ള ചെറുകിട കര്‍ഷകരുടെ സഹകരണ ബാങ്കുകളിലെ മുഴുവന്‍ കാര്‍ഷിക കടങ്ങളും സര്‍ക്കാര്‍ പൂര്‍ണ്ണമായി എഴുതിത്തള്ളി. അഞ്ച് ഏക്കറിന് മുകളില്‍ ഭൂമിയുള്ളവര്‍ക്ക് 50 ശതമാനം വായ്പ ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമെ നെല്ലിന് ക്വിന്റലിന് 3,500 രൂപയും കരിമ്പിന് ടണ്ണിന് 4,500 രൂപയുമായി താങ്ങുവില ഉയര്‍ത്താനും തീരുമാനിച്ചു. രണ്ട് ഏക്കറില്‍ താഴെ ഭൂമിയുള്ള കര്‍ഷകരുടെയും ഭൂരഹിതരായ കര്‍ഷകത്തൊഴിലാളികളുടെയും മക്കളുടെ ഹയര്‍ സെക്കന്‍ഡറി വരെയുള്ള വിദ്യാഭ്യാസ ചെലവ് പൂര്‍ണ്ണമായും സര്‍ക്കാര്‍ വഹിക്കുമെന്നും വിജയിയുടെ ആദ്യ ഉത്തരവില്‍ വ്യക്തമാക്കുന്നു.

സിനിമാ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനും വരുമാനം വര്‍ധിപ്പിക്കാനുമായി തമിഴ്നാട്ടിലെ തിയേറ്ററുകളില്‍ സിനിമകളുടെ പ്രദര്‍ശന സമയം വര്‍ധിപ്പിച്ചു. പുതിയ ഉത്തരവ് പ്രകാരം റിലീസായ സിനിമകള്‍ക്ക് ആദ്യത്തെ ഒരാഴ്ച ഒരു തിയേറ്ററില്‍ അഞ്ച് പ്രദര്‍ശനങ്ങള്‍ വീതം നടത്താന്‍ അനുമതിയുണ്ടാകും. രാഷ്ട്രീയം എന്നത് പണം പിരിക്കാനുള്ളതല്ലെന്നും ജനങ്ങളെ സേവിക്കാനുള്ളതാണെന്നും സത്യപ്രതിജ്ഞയ്ക്ക് ശേഷം വിജയ് വ്യക്തമാക്കിയിരുന്നു. ദ്രാവിഡ രാഷ്ട്രീയത്തിലെ വമ്പന്മാരായ ഡിഎംകെയെയും എഐഎഡിഎംകെയെയും അട്ടിമറിച്ച്, വിജയ് നയിച്ച ടിവികെ 108 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായാണ് സംസ്ഥാനത്ത് ഭരണത്തിലെത്തിയത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!