ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധായകന്‍ എസ് എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍ ഒടുവില്‍ മാര്‍ച്ച് 25ന് തിയേറ്ററുകളില്‍ എത്തി. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം തന്നെ ചിത്രം ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തു തുടങ്ങി. യുഎസ്‌എയിലെ പ്രീമിയര്‍ ഷോകളില്‍ നിന്ന് 3 മില്യണ്‍ ഡോളര്‍ (ഏകദേശം 22 കോടി രൂപ) നേടിയ ആദ്യ ഇന്ത്യന്‍ ചിത്രമായി ആര്‍ആര്‍ആര്‍ മാറി. വമ്പൻ ബഡ്ജറ്റില്‍ ഒരുക്കിയ ചിത്രം ബോക്‌സ് ഓഫീസ് ചരിത്രം തിരുത്തിയെഴുതുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൊറോണ വൈറസ് പാന്‍ഡെമിക് കാരണം സംവിധായകന്‍ എസ്‌എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍ ഒന്നിലധികം കാലതാമസങ്ങളിലൂടെ കടന്നുപോയി. പലതവണ റിലീസ് തീയതി മാറ്റാന്‍ നിര്‍മ്മാതാക്കള്‍ നിര്‍ബന്ധിതരായി. ഏകദേശം 3.5 വര്‍ഷത്തോളം നിര്‍മ്മാണത്തിലിരുന്ന ആര്‍ആര്‍ആര്‍ ഒടുവില്‍ ഇന്ന് വെളിച്ചം കണ്ടു.
തെലുങ്ക് സ്വാതന്ത്ര്യ സമര സേനാനികളായ അല്ലൂരി സീതാരാമ രാജു, കൊമരം ഭീം എന്നിവരുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ഒരു സാങ്കല്‍പ്പിക കഥയാണ് ആര്‍ആര്‍ആര്‍. അല്ലൂരി സീതാരാമ രാജുവായി രാം ചരണും കോമരം ഭീമനായി ജൂനിയര്‍ എന്‍ടിആറും അഭിനയിക്കും. 450 കോടിയുടെ ബഡ്ജറ്റില്‍ ഡിവിവി ദനയ്യയാണ് ആര്‍ആര്‍ആര്‍ നിര്‍മ്മിക്കുന്നത്. ആലിയ ഭട്ട്, സമുദ്രക്കനി, അജയ് ദേവ്ഗണ്‍, റേ സ്റ്റീവന്‍സണ്‍, അലിസണ്‍ ഡൂഡി, ഒലിവിയ മോറിസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.