Monday, November 10, 2025

ചെർണോബിലിന് സമീപമുള്ള തൊഴിലാളികളുടെ നഗരം റഷ്യൻ സൈന്യം പിടിച്ചെടുത്തു

കീവ് : പ്രവർത്തനരഹിതമായ ചെർണോബിൽ ആണവ നിലയത്തിലെ തൊഴിലാളികൾ താമസിക്കുന്ന ഒരു പട്ടണത്തിന്റെ നിയന്ത്രണം റഷ്യൻ സൈന്യം ഏറ്റെടുത്തതായി കീവ് ഗവർണർ ശനിയാഴ്ച പറഞ്ഞു, ഉപരോധിച്ച തെക്കൻ തുറമുഖമായ മരിയുപോളിലെ തെരുവുകളിൽ പോരാട്ടം രൂക്ഷമായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ചെർണോബിൽ പ്ലാന്റിലെ തൊഴിലാളികൾ താമസിക്കുന്ന സ്ഥലമായ ബെലാറസിന്റെ അതിർത്തിയോട് ചേർന്നുള്ള സ്ലാവുട്ടിച്ച് പട്ടണം റഷ്യൻ സൈന്യം പിടിച്ചെടുത്തതായി ഗവർണർ ഒലെക്‌സാണ്ടർ പാവ്‌ലിയുക്ക് പറഞ്ഞു. സൈനികർ ആശുപത്രി കീഴടക്കി മേയറെ തട്ടിക്കൊണ്ടു പോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശനിയാഴ്ച നിരവധി സ്ഥലങ്ങളിൽ തീവ്രമായ പോരാട്ടം റിപ്പോർട്ട് ചെയ്യപ്പെട്ടു. ആയിരക്കണക്കിന് ആളുകളെ കൊന്നൊടുക്കുകയും ഏകദേശം 3.7 ദശലക്ഷത്തോളം പേരെ അഭയാർത്ഥികൾ ആക്കുകയും ഉക്രെയ്നിലെ പകുതിയിലധികം കുട്ടികളെ അവരുടെ വീടുകളിൽ നിന്ന് പുറത്താക്കുകയും ചെയ്ത സംഘർഷത്തിൽ പെട്ടെന്നു അവസാക്കില്ലെന്ന് ഐക്യരാഷ്ട്രസഭ സൂചിപ്പിക്കുന്നു.

1986-ൽ ലോകത്തിലെ ഏറ്റവും വലിയ ആണവ ദുരന്തം നടന്ന സ്ഥലമായ ചെർണോബിലിന് ചുറ്റുമുള്ള എക്‌സ്‌ക്ലൂഷൻ സോൺ എന്ന് വിളിക്കപ്പെടുന്ന സ്ഥലത്തിന് പുറത്താണ് സ്ലാവുട്ടിച്ച് സ്ഥിതി ചെയ്യുന്നത്. ഫെബ്രുവരിയിൽ അധിനിവേശം ആരംഭിച്ചതിന് തൊട്ടുപിന്നാലെ പ്ലാന്റ് റഷ്യൻ സൈന്യം പിടിച്ചെടുത്തതിന് ശേഷവും ഉക്രേനിയൻ ജീവനക്കാർ ജോലി തുടർന്നിരുന്നു.

രാജ്യത്തിന്റെ മറുവശത്ത്, മരിയുപോളിൽ, സ്ഥിതി ഗുരുതരമായി തുടരുന്നതായി മേയർ വാഡിം ബോയ്‌ചെങ്കോ പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!