ടൊറന്റോ : 1985-ന് ശേഷം ആദ്യമായി ലോകകപ്പിന് കനേഡിയൻ പുരുഷ ഫുട്‍ബോൾ ടീം യോഗ്യത നേടി. ബിഎംഒ ഫീൽഡിൽ നടന്ന മത്സരത്തിൽ ജമൈക്കയെ 4-0 എന്ന സ്കോറിന് തോൽപ്പിച്ചാണ് നവംബർ-ഡിസംബർ മാസങ്ങളിൽ ഖത്തറിൽ നടക്കുന്ന ഫുട്‌ബോൾ ലോകകപ്പിനു നേരിട്ട് യോഗ്യത നേടിയത്.
കാനഡയ്ക്ക് വേണ്ടി സൈൽ ലാറിൻ, ടാജോൺ ബുക്കാനൻ, ജൂനിയർ ഹോയ്‌ലെറ്റ് എന്നിവർ ഗോൾ അടിച്ചപ്പോൾ ഒരു ഗോൾ ജമൈക്കയുടെ വക സെൽഫ് ഗോൾ ആയി.
1985 സെപ്‌റ്റംബർ 14-ന് സെന്റ് ജോൺസിൽ ഹോണ്ടുറാസിനെതിരെ 1-0ന് ജയിച്ച് കാനഡ 1986-ലെ മെക്‌സിക്കോ ലോകകപ്പിന് യോഗ്യത നേടി 37 വർഷങ്ങൾക്ക് ശേഷമാണ് ഈ ചരിത്ര വിജയം.
CONCACAF -ൽ നിന്നും പോയിന്റ് പട്ടികയിൽ മുന്നിൽ വരുന്ന ആദ്യ മൂന്ന് ടീമുകൾ നേരിട്ട് യോഗ്യത നേടും. നാലാം സ്ഥാനക്കാരായ ടീം ഭൂഖണ്ഡാന്തര പ്ലേഓഫിൽ ഓഷ്യാനിയ രാജ്യവുമായി ഏറ്റുമുട്ടും.