പി പി ചെറിയാന്‍
ഹൂസ്റ്റണ്‍ : മദ്യപിച്ചു ലക്കില്ലാതെ വാഹനം ഓടിക്കുന്ന എന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നു, ഡ്രൈവറെ പിടികൂടുന്നതിന് റോഡില്‍ കാത്തുനിന്ന ഹൂസ്റ്റണ്‍ വനിതാ ഓഫീസറുടെ ഔദ്യോഗീകവാഹനത്തില്‍ നിയന്ത്രണം വിട്ട പ്രതിയുടെ വാഹനമിടിച്ചു ഓഫീസര്‍ കൊല്ലപ്പെട്ടതായി പോലീസ് അധികൃതര്‍ അറിയിച്ചു. ഹൂസ്റ്റണ്‍ സാം ഹൂസ്റ്റണ്‍ ഹൈവേയുടെ സമീപം കാര്‍ പാര്‍ക്ക് ചെയ്തു മദ്യപിച്ചു വാഹനം ഓടിക്കുന്ന ഡ്രൈവറെ പിടികൂടുന്നതിന് കാറില്‍ നിന്നും പുറത്തിറങ്ങി കാത്തു നില്‍ക്കുകയായിരുന്ന ഹാരിസ് കൗണ്ടി പ്രിസിംഗ്റ്റ് 7 ലെ ഡെപ്യൂട്ടി ജനഫിര്‍ ചാവിസ്.
ഇതിനിടയില്‍ മദ്യപിച്ചു വാഹനം ഓടിച്ചിരുന്ന അഡോള്‍ഫ് സെറേനൊയുടെ(36) ട്രക്ക് പോലീസ് ഓഫീസറുടെ വാഹനത്തിന് പുറകില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തെ തുടര്‍ന്ന് പോലീസ് ഓഫീസറുടെ വാഹനത്തിന് തീപിടിച്ചു. സമീപത്തുനിന്നിരുന്ന ഓഫീസര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
കാര്യമായി പരിക്കേല്‍ക്കാതിരുന്ന പ്രതി അവിടെ നിന്നും ര്കഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും, ഓടികൂടിയവര്‍ പ്രതിയെ തടഞ്ഞു. പിന്നീട് കൂടുതല്‍ പോലീസ് എത്തി അറസ്റ്റു ചെയ്തു. 2004 മുതല്‍ നിരവധി ക്രിമിനില്‍ കേസ്സുകളില്‍ പ്രതിയായിരുന്ന അഡോള്‍ഫ്. കവര്‍ച്ച, കുടുംബാംഗത്തെ മര്‍ദ്ദിച്ചുപരിക്കേല്‍പ്പിക്കുക, മദ്യപിച്ചു വാഹനം ഓടിക്കുക, മയക്കുമരുന്നു കൈവശം വെക്കുക തുടങ്ങിയ കേസ്സുകളില്‍ പ്രതിയാണ് അഡോള്‍ഫ്. 2020ലാണ് ചാവിസ് റോഡ് ഡിവിഷനില്‍ ഫുള്‍ടൈം ജോലിയില്‍ പ്രവേശിച്ചത്. അതിനുമുമ്പു ഇവര്‍ ആര്‍മി വെറ്ററനായിരുന്നു. ഭര്‍ത്താവും 4 വയസ്സുള്ള മകനും ഉണ്ട്.