Sunday, July 26, 2026

എക്സ്പെഡീഷന്‍ 74 സംഘം ഭൂമിയിലെത്തി; സോയൂസ് MS 28 പേടകം കരതൊട്ടത് കസാഖിസ്ഥാനില്‍

നീണ്ട എട്ട് മാസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷം എക്‌സ്‌പെഡീഷന്‍ 74 (Expedition 74) സംഘം ഭൂമിയില്‍ വിജയകരമായി തിരിച്ചെത്തി. സോയൂസ് MS-28 (Soyuz MS-28) പേടകത്തിലാണ് സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ISS) നിന്ന് മടക്കയാത്ര നടത്തിയത്. ഉച്ചയ്ക്ക് 12.33-ഓടെ ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക്ക് ചെയ്ത പേടകം വൈകീട്ട് 3.55-ഓടെ കസാഖിസ്ഥാനില്‍ പാരച്യൂട്ടിന്റെ സഹായത്തോടെ ലാന്‍ഡ് ചെയ്തു.

നാസയുടെ ബഹിരാകാശ യാത്രികന്‍ ക്രിസ് വില്യംസ്, റഷ്യന്‍ കോസ്‌മോനോട്ടുകളായ സെര്‍ജി കുദ്-സ്വേര്‍കോവ്, സെര്‍ജി മിഖേവ് എന്നിവരാണ് എട്ട് മാസം നീണ്ട ദൗത്യം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയത്. ദീര്‍ഘകാല ബഹിരാകാശ യാത്രകള്‍ മനുഷ്യശരീരത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ചും, ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയോട് ശരീരം എങ്ങനെ പൊരുത്തപ്പെടുന്നുവെന്നതിനെക്കുറിച്ചുമുള്ള സുപ്രധാന പഠനങ്ങള്‍ ഈ ദൗത്യത്തിനിടെ സംഘം നടത്തി.

ബഹിരാകാശ യാത്രികര്‍ നേരിടുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഭൂമിയിലുള്ള വിവിധ രോഗങ്ങള്‍ക്കും നൂതന ചികിത്സാരീതികള്‍ വികസിപ്പിക്കുന്നതിന് സഹായകമാകുന്ന ശാസ്ത്രീയ പരീക്ഷണങ്ങളാണ് ഇവരുടെ നേതൃത്വത്തില്‍ നടന്നത്.എക്‌സ്‌പെഡീഷന്‍ 74 സംഘം നടപ്പിലാക്കിയ ഗവേഷണങ്ങളുടെയും പരീക്ഷണങ്ങളുടെയും തുടര്‍ച്ചയായ പഠനങ്ങള്‍ ഇനി ഇന്ത്യന്‍ വംശജനായ അനില്‍ മേനോന്‍ ഉള്‍പ്പെടുന്ന എക്‌സ്‌പെഡീഷന്‍ 75 (Expedition 75) ദൗത്യസംഘമായിരിക്കും മുന്നോട്ട് കൊണ്ടുപോകുക. മൂന്നംഗ സംഘം ഭൂമിയിലേക്ക് മടങ്ങിയതോടെ ബഹിരാകാശ നിലയത്തിലെ നിലവിലെ ശാസ്ത്രജ്ഞരുടെ എണ്ണം വീണ്ടും ഏഴായി മാറി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!