Sunday, July 26, 2026

വെസ്റ്റ് കെലോണയ്ക്ക് സമീപം കാട്ടുതീ പടരുന്നു: അഞ്ചൂറിലേറെ പ്രദേശങ്ങള്‍ക്ക് ഒഴിപ്പിക്കല്‍ മുന്നറിയിപ്പ്

ബ്രിട്ടിഷ് കൊളംബിയ: സെന്‍ട്രല്‍ ഒകനാഗനില്‍ പുതിയതായി പടര്‍ന്നുപിടിച്ച കാട്ടുതീയെത്തുടര്‍ന്ന് അഞ്ഞൂറിലധികം പ്രദേശങ്ങള്‍ക്ക് ഒഴിപ്പിക്കല്‍ നിര്‍ദേശം നല്‍കി. വെസ്റ്റ് കെലോണയ്ക്ക് വടക്കുള്ള പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രത്തിലെ 1,100ലധികം ആളുകളെയാണ് ഈ നിര്‍ദേശം ബാധിച്ചിരിക്കുന്നത്.

ഒകനാഗന്‍ തടാകത്തിന്റെ പടിഞ്ഞാറന്‍ തീരത്തുള്ള ലാ കാസ മേഖലയിലാണ് കാട്ടുതീ പടരുന്നത്. ലാ കാസ ലേക്ക്സൈഡ് റിസോര്‍ട്ട്, ലാ കാസ കോട്ടേജുകള്‍ എന്നിവിടങ്ങളിലുള്ള താമസക്കാരോടും സന്ദര്‍ശകരോടും ഏതുനിമിഷവും ഒഴിഞ്ഞുപോകാന്‍ തയ്യാറായിരിക്കാന്‍ സെന്‍ട്രല്‍ ഒകനാഗന്‍ എമര്‍ജന്‍സി മാനേജ്മെന്റ് നിര്‍ദേശിച്ചു.

ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെ കണ്ടെത്തിയ തീ (K51214) ചുരുങ്ങിയ സമയത്തിനുള്ളില്‍ ഏകദേശം 5.18 ഹെക്ടറോളം (0.05 ചതുരശ്ര കിലോമീറ്റര്‍) സ്ഥലത്തേക്ക് പടര്‍ന്നുപിടിച്ചതായി ബി.സി. വൈല്‍ഡ്ഫയര്‍ സര്‍വീസ് വ്യക്തമാക്കി. നോര്‍ത്ത് വെസ്റ്റ്സൈഡ് ഫയര്‍ ഡിപ്പാര്‍ട്ട്മെന്റുമായി ചേര്‍ന്ന് 14 അഗ്‌നിശമന സേനാംഗങ്ങള്‍ തീ അണയ്ക്കാന്‍ രംഗത്തുണ്ട്. കൂടാതെ നിരവധി വിമാനങ്ങളും ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്നുണ്ട്.

തടാകത്തില്‍ നിന്ന് വെള്ളമെടുത്താണ് സ്‌കിമ്മര്‍ വിമാനങ്ങളും ഹെലികോപ്റ്ററുകളും തീയണയ്ക്കുന്നത്. അതിനാല്‍ തീയണയ്ക്കല്‍ ദൗത്യത്തിന് തടസ്സമുണ്ടാക്കാതിരിക്കാന്‍ വിമാനങ്ങള്‍ പ്രവര്‍ത്തിക്കുന്ന മേഖലകളില്‍ നിന്ന് മാറിനില്‍ക്കാന്‍ ബോട്ട് യാത്രികരോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ പുക ഉയര്‍ന്നുനില്‍ക്കുന്ന രീതിയിലാണ് (Rank 2, Rank 3) തീ പടരുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!