Tuesday, February 17, 2026

ഒരുപാട് ഗൂപ്പുകളിലേക്ക് ഒരുമിച്ച് സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യാറുണ്ടോ? നിയന്ത്രണവുമായി വാട്‌സ്ആപ്പ്

വ്യാജവാര്‍ത്തകളും ശാസ്ത്രീയമെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ തയാറാക്കുന്ന അശാസ്ത്രീയമായ സന്ദേശങ്ങളും വേഗത്തില്‍ പരക്കുന്നത് വാട്ടസ്ഗ്രൂപ്പുകളിലൂടെയാണെന്ന ആക്ഷേപം മെറ്റ ദീര്‍ഘകാലമായി നേരിട്ടുവരികയാണ്. ഈ പശ്ചാത്തലത്തില്‍ ഫോര്‍വേഡ് മെസേജുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുകയാണ് വാട്ട്സ്ആപ്പ്.
ഒരു മെസേജ് ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കുന്ന ഗ്രൂപ്പുകളുടെ എണ്ണം ഒന്നാക്കി പരിമിതപ്പെടുത്തിയിരിക്കുകയാണ് വാട്ടസ്ആപ്പ്. ഇനി മുതല്‍ ഓരോ മെസേജും വായിച്ചുതീരുന്നതിനുമുന്‍പേ നിരവധി ഗ്രൂപ്പുകളിലേക്ക് ഒറ്റ ടച്ചില്‍ ഫോര്‍വേഡ് ചെയ്യാന്‍ കഴിയില്ലെന്ന് സാരം. ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ പുതിയ മാറ്റം പ്രാവര്‍ത്തികമായിക്കഴിഞ്ഞു.
ഒരു സന്ദേശവും ഇനി ഒന്നിലധികം ഗ്രൂപ്പുകളിലേക്ക് ഫോര്‍വേഡ് ചെയ്യാന്‍ കഴിയില്ലെന്ന് വാട്ട്സ്ആപ്പ് ട്രാക്കര്‍ വാബെറ്റാഇന്‍ഫോയാണ് കണ്ടെത്തിയിരിക്കുന്നത്. വാട്ട്സ്ആപ്പ് ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ 2.22.7.2ലും ഐഒഎസ് വേര്‍ഷന്‍ 22.7.0.76ലും ഈ നിയന്ത്രണമുണ്ട്. ഒന്നിലധികം ഗ്രൂപ്പുകളിലേക്ക് മെസേജ് ഫോര്‍വേഡ് ചെയാന്‍ സാധിക്കില്ലെങ്കിലും എത്ര വ്യക്തികളുടെ ചാറ്റ് ബോക്സിലേക്കും മെസേജ് ഫോര്‍വേഡ് ചെയ്യുന്നതിനും നിയന്ത്രണമില്ല. നിങ്ങളുടെ ബോധ്യങ്ങള്‍ക്കും യുക്തിയ്ക്കും സത്യമെന്ന് തോന്നുന്ന മെസേജുകള്‍ മാത്രം ഗ്രൂപ്പിലേക്ക് ഫോര്‍വേഡ് ചെയ്താല്‍ മതിയെന്നാണ് വാട്ട്സ്ആപ്പ് പറയുന്നത്. 2018ല്‍ മെസേജുകള്‍ ഒരേ സമയം ഫോര്‍വേഡ് ചെയാനാകുന്ന ഗ്രൂപ്പുകളുടെ എണ്ണം വാട്ടസ്ആപ്പ് അഞ്ചായി പരിമിതപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതൊന്നും കൊണ്ട് വ്യാജവാര്‍ത്തകള്‍ തടയാന്‍ സാധിക്കാതെ വന്നതോടെയാണ് ഇപ്പോള്‍ പുതിയ നിയന്ത്രണം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!