Sunday, November 22, 2026

വംശീയ വിവേചന ആരോപണം: മൺട്രിയോളിൽ രണ്ട് മുൻ പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ

മൺട്രിയോൾ: വംശീയ വിവേചനവും അധികാര ദുർവിനിയോഗവും ഉൾപ്പെടെയുള്ള ആരോപണങ്ങളിൽ മൺട്രിയോളിൽ രണ്ട് മുൻ പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. ആക്രമണം, വിശ്വാസവഞ്ചന, ക്രിമിനൽ ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

വിൻസെന്റ് റൗത്തിയർ (24), സക്കറി ബെൽസിൽ (25) എന്നിവരാണ് അറസ്റ്റിലായത്. ഇരുവർക്കുമെതിരെ ആക്രമണം, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വിശ്വാസവഞ്ചന എന്നീ കുറ്റങ്ങളുണ്ട്. സക്കറി ബെൽസിലിനെതിരെ ക്രിമിനൽ ഭീഷണിപ്പെടുത്തൽ കുറ്റവും ചുമത്തിയിട്ടുണ്ട്.

മൺട്രിയോൾ നോർത്ത് മേഖലയിലെ പൊലീസ് സ്റ്റേഷൻ 39-ൽ ഉദ്യോഗസ്ഥർ നടത്തിയതായി ആരോപിക്കപ്പെടുന്ന വംശീയവും വിവേചനപരവുമായ നടപടികളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഇരുവരെയും കോടതിയിൽ ഹാജരാകണമെന്ന വ്യവസ്ഥയിൽ വിട്ടയച്ചു.

ആഭ്യന്തര അച്ചടക്ക അന്വേഷണത്തെ തുടർന്ന് നവംബർ രണ്ടിന് ഏഴ് പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇതിൽ അഞ്ച് പേർ സ്റ്റേഷൻ 39-ലും രണ്ടുപേർ സ്റ്റേഷൻ 21-ലുമാണ് ജോലി ചെയ്തിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട മറ്റ് ക്രിമിനൽ അന്വേഷണങ്ങൾ തുടരുകയാണ്.

അറസ്റ്റിനെ മൺട്രിയോൾ മേയർ സൊറായ മാർട്ടിനസ് ഫെറാഡ സ്വാഗതം ചെയ്തു. പൊലീസ് സേനയ്ക്കുള്ളിലെ തെറ്റായ നടപടികൾ പുറത്തുകൊണ്ടുവരാൻ ധൈര്യം കാണിച്ച ഉദ്യോഗസ്ഥരെ അവർ അഭിനന്ദിച്ചു.

അറസ്റ്റുകൾ പൊതുജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കുന്നതിനുള്ള നടപടിയാണെന്ന് വംശീയ വിവേചനത്തിനെതിരെ പ്രവർത്തിക്കുന്ന സംഘടനാ പ്രതിനിധികളും പ്രതികരിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!