Sunday, November 22, 2026

സ്കാർബ്റോയിൽ വെടിവെപ്പ്; രണ്ട് പേർ കൊല്ലപ്പെട്ടു; ഒരാൾക്ക് ഗുരുതര പരുക്ക്

ടൊറന്റോ: ഒന്റാരിയോയിലെ സ്കാർബ്റോയിൽ പെട്രോൾ പമ്പിന് സമീപമുണ്ടായ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്ന് പുലർച്ചെ 12.30ഓടെ എല്ലെസ്‌മിയർ റോഡിനും ബ്രിംലി റോഡിനും സമീപമായിരുന്നു സംഭവം.

വിവരമറിഞ്ഞെത്തിയ ടൊറന്റോ പൊലീസ് വെടിയേറ്റ നിലയിൽ മൂന്ന് പുരുഷന്മാരെ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപർ പിന്നീട് മരിച്ചു. മൂന്നാമത്തെയാളുടെ പരുക്ക് ഗുരുതരമാണെങ്കിലും നിലവിൽ ആരോ​ഗ്യനില തൃപ്തികരമാണ്.

സംഭവത്തിൽ ഹോമിസൈഡ് ആൻഡ് മിസ്സിങ് പേഴ്സൺസ് യൂണിറ്റ് അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി എല്ലെസ്‌മിയർ റോഡ് അടച്ചിരിക്കുകയാണ്. വാഹനങ്ങൾ മറ്റു വഴികൾ ഉപയോഗിക്കണമെന്ന് പൊലീസ് നിർദേശിച്ചു.പ്രതികളെക്കുറിച്ചോ വെടിവെപ്പിന്റെ കാരണത്തെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. അന്വേഷണം തുടരുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!