കണ്ണൂർ : സിപിഐ എം 23-ാം പാർട്ടി കോൺഗ്രസിന് വിപ്ലവത്തിന്റെ വീറുറ്റമണ്ണിൽ ചെങ്കൊടി ഉയർന്നു. പൊതുസമ്മേളന വേദിയായ എകെജി നഗറിൽ പാർട്ടി പോളിറ്റ് ബ്യുറോ അംഗം പിണറായി വിജയൻ പതാക ഉയർത്തിയതോടെ ഔപചാരികമായി സമ്മേളനത്തിന് തുടക്കമായി. സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളുടെ ധീരസ്‌മരണകൾ തുടിക്കുന്ന വീഥികൾ പിന്നിട്ടെത്തിയ ചെമ്പതാക ജാഥാ ക്യാപ്‌റ്റൻ എം. സ്വരാജിൽനിന്ന് ഏറ്റുവാങ്ങി.
സിപിഐ എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനാണ് പാര്‍ട്ടി കോണ്‍ഗ്രസിന് ഔദ്യോഗിക തുടക്കമിട്ട് കൊണ്ട് പതാക ഉയര്‍ത്തിയത്.
സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ അഭിവാദ്യം ചെയ്യും. രാവിലെ 10ന് മുതിര്‍ന്ന പിബി അംഗം എസ് രാമചന്ദ്രന്‍ പിള്ള പ്രതിനിധി സമ്മേളനത്തിന് പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. . ഇതിനായി നായനാര്‍ അക്കാദമിയില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്.
സീതാറാം യെച്ചൂരി, സിപിഎം. നേതാക്കളായ മണിക് സര്‍ക്കാര്‍, ഹനന്‍ മൊള്ള, എസ് രാമചന്ദ്രന്‍പിള്ള, ഗുജറാത്ത് സംസ്ഥാന സെക്രട്ടറി അരുണ്‍മേത്ത ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ എത്തിച്ചേര്‍ന്നു. 24 സംസ്ഥാനങ്ങളില്‍ നിന്നായി 811 പ്രതിനിധികളാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുക.
95 കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ 906 പേര്‍ പ്രതിനിധിസമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനത്തിന്റെ ഭാഗമായി വിവിധ സെമിനാറുകള്‍ നടക്കും. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സെമിനാറുകളില്‍ പങ്കെടുക്കും.