ജെനീവ : റഷ്യയെ യു.എന്‍ സുരക്ഷാ സമിതിയില്‍ നിന്ന് പുറത്താക്കണമെന്ന് യുക്രെയിന്‍ പ്രസിഡന്റ് വൊളൊഡിമിര്‍ സെലെന്‍സ്കി.ഇന്നലെ ചേര്‍ന്ന യോഗത്തില്‍ വെര്‍ച്വലായി അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
അധിനിവേശം തുടങ്ങിയ ശേഷം ഇതാദ്യമായാണ് സെലെന്‍സ്കി സുരക്ഷാ സമിതിയെ അഭിസംബോധന ചെയ്യുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ യുദ്ധക്കുറ്റങ്ങളാണ് റഷ്യ തങ്ങളുടെ രാജ്യത്ത് നടത്തുന്നതെന്നും യു.എന്‍ അടിയന്തരമായി ഇതില്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒന്നുകില്‍ ഉടന്‍ പ്രവര്‍ത്തിക്കണമെന്നും അല്ലെങ്കില്‍ സമിതി സ്വയം പിരിച്ചുവിടുന്നതാണ് ഉചിതമെന്നും സെലെന്‍സ്കി യു.എന്നില്‍ ചൂണ്ടിക്കാട്ടി.സാധാരണക്കാരെ വീട്ടില്‍ കയറി വെടിവച്ചും തെരുവില്‍ ശരീരത്തിലൂടെ ടാങ്കുകള്‍ കയറ്റിയും റഷ്യന്‍ സേന കൊന്നെന്നും അവര്‍ക്കിതെല്ലാം വെറും വിനോദം മാത്രമാണെന്നും സെലെന്‍സ്കി പറഞ്ഞു. യു.എസും റഷ്യയെ പുറത്താക്കണമെന്ന് ആവര്‍ത്തിച്ചു.