Thursday, October 8, 2026

ദേവി ലുക്കിൽ മഞ്ജു വാര്യർ ; ജാക്ക് ആൻഡ് ജിൽ ഫസ്റ്റ് ലുക്കുമായി മോഹൻലാൽ

പ്രേക്ഷകര്‍ക്ക് വേറിട്ട ദൃശ്യാനുഭവങ്ങള്‍ സമ്മാനിച്ച സന്തോഷ് ശിവന്‍ സംവിധാനം നിര്‍വഹിക്കുന്ന പുതിയ മലയാള ചലച്ചിത്രമായ ‘ജാക്ക് ആന്‍ഡ് ജില്ലി’ന്റെ(Jack N Jill ) ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി.മോഹന്‍ലാലാണ്(Mohanlal)ഫസ്റ്റ്ലുക്ക് പുറത്തിറക്കിയത്. തന്റെ പ്രിയസുഹൃത്തിന് എല്ലാവിധ വിജയങ്ങള്‍ നേര്‍ന്നുകൊണ്ടാണ് നടന്‍ പോസ്റ്റര്‍ പങ്ക് വെച്ചിരിക്കുന്നത്.

രസകരമായ ഒരു ചിത്രം തന്നെയായിരിക്കും ‘ജാക്ക് ആന്‍ഡ് ജില്‍’ എന്ന് ഉറപ്പ് നല്‍കിയാണ് ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഒരു ദേവിയുടെ ഗെറ്റപ്പില്‍ സ്‌കൂട്ടര്‍ ഓടിക്കുന്ന മഞ്ജു വാര്യരെയാണ് പോസ്റ്ററില്‍ കാണുവാന്‍ സാധിക്കുന്നത്. ഗോകുലം ഗോപാലന്‍. സന്തോഷ് ശിവന്‍, എം പ്രശാന്ത് ദാസ് എന്നിവര്‍ ചേര്‍ന്നാണ് സയന്‍സ് ഫിക്ഷന്‍ കോമഡി ഗണത്തില്‍പ്പെടുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

മഞ്ജു വാര്യര്‍ നായികയാകുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ്, കാളിദാസ് ജയറാം, അജു വര്‍ഗീസ്, സേതുലക്ഷ്‌മി, ഷായ്‌ലി കിഷന്‍, എസ്ഥേര്‍ അനില്‍ തുടങ്ങിയ മികച്ചൊരു താരനിര അണിനിരക്കുന്നുമുണ്ട്. മെയ് 20ന് ചിത്രം തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. ജോയ് മൂവി പ്രോഡക്ഷന്‍സാണ് ചിത്രം തീയറ്ററുകളില്‍ വിതരണത്തിന് എത്തിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!