Thursday, October 8, 2026

സുനിൽ ഛേത്രിയുടെ ഇരട്ടഗോളുകളിൽ കംബോഡിയക്കെതിരെ വിജയം സ്വന്തമാക്കി ഇന്ത്യ

India Won Against Cambodia In AFC Qualifiers

എ.എഫ്.സി കപ്പ് യോഗ്യത മത്സരത്തിൽ ആദ്യ ജയം സ്വന്തമാക്കി ഇന്ത്യ. എതിരില്ലാത്ത രണ്ട് ഗോളിന് കംബോഡിയയെ ആണ് ഇന്ത്യ പരാജയപ്പെടുത്തിയത്. 14ആം മിനുട്ടിലും 59ആം മിനുട്ടിലുമായി ക്യാപ്റ്റൻ സുനിൽ ഛേത്രിയാണ് ഇന്ത്യക്കായി വിജയ ഗോൾ നേടിയത്.

മത്സരത്തിൻ്റെ തുടക്കം മുതൽ പന്ത് കൈവശം വെച്ച് കളിച്ച ഇന്ത്യ കമ്പോഡിയക്ക് മേൽ സമ്മർദം ചെലുത്തിക്കൊണ്ടിരുന്നു. മത്സരം തുടങ്ങി ആദ്യ 30 മിനുട്ടിനുള്ളിൽ തന്നെ ഇന്ത്യ പലതവണ കമ്പോഡിയൻ ഗോൾ മുഖത്തേക്ക് ഇരച്ചെത്തിക്കൊണ്ടിരുന്നു. സുനിൽ ഛേത്രി ആദ്യ ഗോൾ സ്വന്തമാക്കിയതോടെ ഇന്ത്യ ആധിപത്യം ഊട്ടിയുറപ്പിച്ചു.

ആദ്യ പകുതിയിൽ തന്നെ ലീഡുയർത്താൻ ഇന്ത്യ ശ്രമങ്ങൾ നടത്തിക്കൊണ്ടിരുന്നെങ്കിലും കംമ്പോഡിയൻ പ്രതിരോധം ശക്തമായി നിന്നതോടെ ആദ്യ പകുതിയിൽ ഇന്ത്യക്ക് പിന്നീട് ഗോളൊന്നും നേടാനായില്ല. ഇതോടെ ഒരു ഗോളിൻ്റെ ലീഡുമായി ആദ്യ പകുതി അവസാനിച്ചു.

രണ്ടാം പകുതിയിൽ മികച്ച നീക്കവുമായി കളം നിറഞ് കളിച്ച ഇന്ത്യ സുനിൽ ഛേത്രിയിലൂടെ രണ്ടാം ഗോൾ നേടി. രണ്ട് ഗോൾ നേടിയതോടെ കളിയുടെ നിയന്ത്രണം ഏറ്റെടുത്ത ഇന്ത്യക്ക് പിന്നീടുള്ള കാര്യങ്ങൾ അനായാസം പൂർത്തിയാക്കാൻ കഴിഞു. ഒടുവിൽ ഫൈനൽ വിസിൽ ഉയർന്നപ്പോൾ എതിരില്ലാത്ത രണ്ട് ഗോളിൻ്റെ ആധികാരിക ജയവുമായി ഇന്ത്യ മൈതാനം വിട്ടു.

ജയത്തോടെ മൂന്ന് പോയിൻ്റുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യ ഇപ്പോൾ. 11 ന് രാത്രി 8.30 ന് അഫ്ഗാനിസ്ഥാനെതിരേയാണ് ഇന്ത്യയുടെ അടുത്ത മത്സരം. 14 ന് രാത്രി ഹോങ്കോങ്ങിനെയും ഇന്ത്യ നേരിടും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!