Sunday, June 21, 2026

ഭൂരിഭാഗം കനേഡിയന്മാർക്കും അന്താരാഷ്ട്ര വേനൽക്കാല യാത്രകളിൽ താൽപ്പര്യമില്ല: നാനോസ് സർവേ

Majority of Canadians have no interest in international summer travel: Nanos survey

ഒട്ടാവ : ഈ വേനൽക്കാലത്ത് അന്താരാഷ്‌ട്ര യാത്ര ചെയ്യാൻ കനേഡിയൻമാരിൽ അഞ്ചിൽ മൂന്നു പേർക്കും താൽപ്പര്യമില്ലെന്ന് നാനോസ് റിസർച്ചിന്റെ പുതിയ സർവ്വേ.

സർവ്വേയിൽ പങ്കെടുത്ത 61 ശതമാനം പേർ അന്താരാഷ്‌ട്ര യാത്രാ പദ്ധതികളൊന്നും നടത്തുന്നില്ല എന്ന് സൂചിപ്പിച്ചു. അതേസമയം ആറ് ശതമാനം കനേഡിയൻമാരും ഈ വേനൽക്കാലത്ത് തങ്ങൾക്ക് അന്താരാഷ്ട്ര യാത്രാ പദ്ധതികളുണ്ടെന്നും എന്നാൽ വിവിധ കാരണങ്ങളാൽ അവ റദ്ദാക്കിയെന്നും പറഞ്ഞു. മറ്റ് മൂന്ന് ശതമാനം പേർ അന്താരാഷ്ട്ര യാത്രകൾ ബുക്ക് ചെയ്തിട്ടുണ്ടെങ്കിലും അവരുടെ യാത്രകൾ റദ്ദാക്കിയേക്കാമെന്നും പറയുന്നു. പന്ത്രണ്ട് ശതമാനം സഞ്ചാരികൾ മാത്രമാണ് തങ്ങളുടെ യാത്രാ പദ്ധതികളിൽ തടസ്സമില്ലാതെ തുടരുമെന്നും , യാത്ര റദ്ദാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞിട്ടുള്ളത്.

വിമാനത്താവളങ്ങളിലും പാസ്‌പോർട്ട് ഓഫീസുകളിലും യാത്രക്കാർ നേരിടുന്ന കാലതാമസവും 7.7 ശതമാനവുമായ റെക്കോർഡ് പണപ്പെരുപ്പവും യാത്ര റദ്ദാക്കുന്നതിനു കാരണമായി പല കനേഡിയന്മാരും സർവ്വേയിൽ പറയുന്നു. “55 വയസ്സിനു മുകളിൽ പ്രായമുള്ള കനേഡിയൻമാരിൽ 69 ശതമാനം പേരും ഈ വേനൽക്കാലത്ത് അന്താരാഷ്‌ട്ര യാത്രയിൽ താൽപ്പര്യമില്ലെന്ന് സർവ്വേയിൽ പ്രതികരിക്കുന്നു.

COVID-19 ന്റെ മറ്റൊരു തരംഗത്തെക്കുറിച്ചു സർവ്വേയിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും കനേഡിയന്മാരും ആശങ്കാകുലരാണെന്ന് കണ്ടെത്തി. COVID-19 ന്റെ മറ്റൊരു തരംഗത്തെ തുടർന്ന് ചില നിയന്ത്രണങ്ങൾ തിരികെ കൊണ്ടുവരാൻ സർക്കാരുകളെ പ്രേരിപ്പിച്ചേക്കാമെന്നും സർവ്വേ ഫലം സൂചിപ്പിക്കുന്നു.

നിർബന്ധിത മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ നിയന്ത്രണങ്ങൾ തിരികെ കൊണ്ടുവരാൻ പര്യാപ്തമായ മറ്റൊരു പാൻഡെമിക് തരംഗത്തിൽ ഉണ്ടാകുമെന്ന് 16 ശതമാനം കനേഡിയൻമാരും ആശങ്കാകുലരാണെന്ന് സർവ്വേയിൽ പറയുന്നു.

പ്രവിശ്യകൾ മിക്ക നിയന്ത്രണങ്ങളും ഉപേക്ഷിച്ചിട്ടുണ്ടെങ്കിലും, രാജ്യത്തിന്റെ പല ഭാഗങ്ങളിലും അടുത്തിടെ കേസുകളുടെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!