Tuesday, July 7, 2026

ഒന്റാരിയോയിൽ ഗ്യാസ് വില വെള്ളിയാഴ്ച വീണ്ടും വർധിക്കുമെന്ന് ഡാൻ മക്‌ടീഗ്

Ontario gas prices set to rise again on Friday

ടൊറൻ്റോ : ഒന്റാരിയോയിൽ ഗ്യാസ് വില വെള്ളിയാഴ്ച വീണ്ടും വർധിക്കുമെന്ന് കനേഡിയൻസ് ഫോർ അഫോർഡബിൾ എനർജിയുടെ പ്രസിഡന്റ് ഡാൻ മക്‌ടീഗ്. ഇന്ന് രാത്രി ഗ്യാസ് വില ലിറ്ററിന് ഒരു ശതമാനം വർദ്ധിക്കുമെന്നും തുടർന്ന് വെള്ളിയാഴ്ച ലിറ്ററിന് എട്ട് സെൻറ് കൂടി വർധിച്ച് ലിറ്ററിന് ഏകദേശം 174.9 ഡോളർ ആകുമെന്നും അദ്ദേഹം അറിയിച്ചു.

ഗ്രേറ്റർ ടൊറന്റോ ഏരിയയിലുടനീളമുള്ള പ്രദേശങ്ങളിലും ഒട്ടാവ, ഹാമിൽട്ടൺ, ലണ്ടൻ ഒന്റാരിയോ, ബാരി, നയാഗ്ര, വിൻഡ്‌സർ, കിച്ചനർ, കിംഗ്‌സ്റ്റൺ എന്നിവിടങ്ങളിലും വില വർദ്ധനവ് ബാധിക്കും.

ഈ മാസം ആദ്യം ഒന്റാരിയോയിൽ ഗ്യാസ് വിലയിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിരുന്നു. .

ആ സമയത്ത്, ഇടിവിന്റെ നിരക്ക് “അഭൂതപൂർവമായ”താണെന്ന് മക്‌ടീഗ് പറഞ്ഞു. 72 മണിക്കൂറിനിടെ ഗ്യാസ് വില ലിറ്ററിന് 20 സെൻറ് വരെ കുറഞ്ഞിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!