മിസിസ്സാഗ : ഡഫറിൻ – പീൽ കാത്തലിക്ക് സ്കൂൾ ബോർഡ് വൈസ് ചെയർ ആയി മിസിസ്സാഗ വാർഡ് 5 ട്രസ്റ്റി ഡോ. തോമസ് തോമസിനെ തിരഞ്ഞെടുത്തു. ഒക്ടോബർ 24 -ന് നടന്ന ഒന്റാരിയോ മുനിസിപ്പൽ – സ്കൂൾ ബോർഡ് തിരഞ്ഞെടുപ്പിൽ ആറാം തവണ ഡോ. തോമസ് തോമസ് സ്കൂൾ ബോർഡ് ട്രസ്റ്റിയായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
അതോടൊപ്പം തന്നെ മലയാളികളായ ഷോൺ സേവ്യർ പീൽ കാത്തലിക്ക് സ്കൂൾ ബോർഡ് അഡ്മിനിസ്ട്രേഷൻ ആൻഡ് ഫിനാൻസ് കമ്മിറ്റി ചെയർ ആയും ബോർഡ് ബൈ ലോ പോളിസിസ് റിവ്യൂ കമ്മിറ്റി വൈസ് ചെയർ ആയ അനീഷ തോമസിനെയും തിരഞ്ഞെടുത്തു.
ഡാഫറിൻ-പീൽ കാത്തലിക്ക് ഡിസ്ട്രിക്ട് സ്കൂൾ ബോർഡ് ട്രസ്റ്റിയായി മൂന്നാം തവണയും ഷോൺ സേവ്യർ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ തന്റെ കന്നിയങ്കത്തിൽ തന്നെ വിജയം നേടിയാണ് അനീഷ തോമസ് പുതിയ പദവിക്ക് അർഹയായത്.
