മാർച്ചിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ കാനഡയിലേക്കുള്ള തന്റെ ആദ്യ ഔദ്യോഗിക സന്ദർശനം നടത്തുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. മെക്സിക്കോ സിറ്റിയിൽ നടന്ന “ത്രീ അമിഗോസ്” ഉച്ചകോടിക്കിടെ, ഇന്ന് രാവിലെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ബൈഡനുമായി നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം.
ഹെയ്തിയിലെ വ്യാപാരവും സുരക്ഷാ സാഹചര്യവും മുതൽ നിർണായകമായ ധാതു വിതരണ ശൃംഖലകളും ഹരിത ഊർജവും വരെയുള്ള നിരവധി വിഷയങ്ങളെക്കുറിച്ച് ജോ ബൈഡനുമായി ചർച്ചകൾ നടത്തിയതായി ജസ്റ്റിൻ ട്രൂഡോ അറിയിച്ചു. യുഎസ് കസ്റ്റംസ് ആന്റ് ബോർഡർ പ്രൊട്ടക്ഷനുമായുള്ള തർക്കം കാരണം പാൻഡെമിക്കിന്റെ തുടക്കം മുതൽ ഭാഗികമായി അടച്ചുപൂട്ടിയ Nexus ട്രാവലർ പ്രോഗ്രാമിനെ കുറിച്ചും ചർച്ചകൾ നടന്നു.
എന്നാൽ, ജോ ബൈഡന്റെ സന്ദർശനത്തിന്റെ കൃത്യമായ തീയതികളും സ്ഥലങ്ങളും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
