Monday, September 7, 2026

അമേരിക്കന്‍ ഗായിക ലിസ മേരി പ്രെസ്ലി അന്തരിച്ചു

American singer Lisa Marie Presley has passed away

അമേരിക്കന്‍ സംഗീതജ്ഞ ലിസ മേരി പ്രെസ്ലി (54) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ലോസ് ആഞ്ജീലീസിനെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഗായികയുടെ അമ്മ പ്രസില്ല പ്രെസ്ലിയാണ് മകളുടെ വിയോഗവാര്‍ത്ത അറിയിച്ചത്. റോക്ക് ആന്റ് റോള്‍ ഇതിഹാസമായ എല്‍വിസ് പ്രെസ്ലിയുടെ മകളാണ് ലിസ.

‘എന്റെ പ്രിയപ്പെട്ട മകള്‍ എന്നെ വിട്ടുപോയിരിക്കുന്നു. ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും സ്നേഹനിധിയായ, ശക്തയായ സ്ത്രീയായിരുന്നു അവള്‍. അവളുടെ വിയോഗത്തിന്റെ വേദനയില്‍ നിന്ന് മോചിതയാകാന്‍ എനിക്കും കുടുംബത്തിനും സ്വകാര്യത വേണമെന്ന് അപേക്ഷിക്കുന്നു’ എന്നാണ് പ്രസില്ല പ്രെസ്ലി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞത്.

എല്‍വിസ് പ്രെസ്ലിയുടെയും പ്രസില്ല പ്രെസ്ലിയുടെയും മകളായി 1968 ലാണ് ലിസയുടെ ജനനം. മാതാപിതാക്കാള്‍ തന്റെ ഒമ്പതാം മാസത്തില്‍ വേര്‍പിരിഞ്ഞു. ശേഷം പ്രസില്ല പ്രെസ്ലി നടന്‍ മൈക്കിള്‍ എഡ്വേര്‍ഡുമായി പ്രണയത്തിലായി. തന്നെ അമ്മയുടെ കാമുകന്‍ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്ന് 2003 ല്‍ പ്ലേ ബോയ് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ലിസ വെളിപ്പെടുത്തിയത് വാര്‍ത്തകളില്‍ ഇടം നേടുകയും ചര്‍ച്ചയാവുകയും ചെയ്തിരുന്നു.

2003 ല്‍ ‘ടു ഹും ഇറ്റ് മേ കണ്‍സേണ്‍’ എന്ന ആല്‍ബത്തിലൂടെയായിരുന്നു ഗായികയുടെ അരങ്ങേറ്റം. 2005 ല്‍ പുറത്തിറക്കിയ ‘നൗ വാട്ട്’ എന്ന ആല്‍ബം ബില്‍ ബോര്‍ഡ് പട്ടികയില്‍ ആദ്യത്തെ പത്ത് മികച്ച ആല്‍ബങ്ങളില്‍ ഇടം നേടിയിരുന്നു. മൂന്നാമത്തെ ആല്‍ബമായ ‘സ്റ്റോം ആന്റ് ഗ്രേസ്’ 2012ലാണ് റിലീസ് ചെയ്തത്.

നാല് തവണ ലിസ വിവാഹിതയായിട്ടുണ്ട്. 1988 ലായിരുന്നു സംഗീതജ്ഞന്‍ ഡാനി കീഫുമായുള്ള ആദ്യ വിവാഹം. ഈ ബന്ധത്തില്‍ ബെഞ്ചമിന്‍ കീഫ്, റൈലി കീഫ് എന്നിങ്ങനെ രണ്ടു മക്കളുണ്ട്. ഈ ബന്ധം വേര്‍പെടുത്തിയ ലിസ പിന്നീട് പോപ്പ് ഇതിഹാസം മൈക്കിള്‍ ജാക്സനെ വിവാഹം കഴിച്ചു. ഇവര്‍ വേര്‍പിരിഞ്ഞതിന് ശേഷം 2002-ല്‍ നടന്‍ നിക്കോളാസ് കേജിനെ വിവാഹം ചെയ്തു. രണ്ട് വര്‍ഷത്തെ വിവാഹ ജീവിതത്തിന് ശേഷം നിക്കോളാസുമായി വേര്‍പിരിഞ്ഞ് 2006 ല്‍ ഗിറ്റാറിസ്റ്റ് മൈക്കിള്‍ ലോക്വുഡിനെ വിവാഹം ചെയ്യുകയായിരുന്നു. ഫിന്‍ലി ലോക്വുഡ്, ഹാര്‍പര്‍ ആന്‍ ലോക്വുഡ് എന്നിവര്‍ ഇവരുടെ മക്കളാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!