ഹാൾട്ടൺ പോർക്ക് ഫാക്ടറിയിൽ അമോണിയ ചോർന്നതിനെത്തുടർന്ന് 15 ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു. രാവിലെ 11 മണിയോടെ ഒന്റാരിയോയിലെ ബർലിംഗ്ടണിലുള്ള 821 ആപ്പിൾബൈ ലൈനിൽ സ്ഥിതി ചെയ്യുന്ന ഫിയർമാൻസ് പോർക്ക് ഇൻകോർപ്പറേറ്റിനുള്ളിൽ നിന്നാണ് ചോർച്ച ഉണ്ടായതെന്ന് പോലീസ് പറഞ്ഞു.
ജീവന് ഭീഷണിയില്ലാത്ത പരിക്കുകളോടെ 15 ജീവനക്കാരെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി എമർജൻസി സർവീസുകൾ സ്ഥിരീകരിച്ചു. ഏകദേശം 15 ജീവനക്കാരെ മുൻകരുതൽ നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. കൂടാതെ ഒഴിപ്പിച്ച ജീവനക്കാരെ ആപ്പിൾബൈ അരീനയിലേക്ക് മാറ്റിയതായും പോലീസ് അറിയിച്ചു.
പ്രാദേശിക അഗ്നിശമന സേന, എമെർജൻസി സർവീസ് എന്നിവർക്കൊപ്പം മിനിസ്റ്റർ ഓഫ് ലേബർ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
