ലോസാഞ്ചലസ്: അമേരിക്കന്‍ ദൃശ്യമാധ്യമമായ എന്‍.ബി.സി ന്യൂസിന്റെ (NBC News) ഹെലികോപ്ടര്‍ പാര്‍ക്കിങ് ഏരിയയിലേക്ക് തകര്‍ന്നുവീണ് മൂന്നു പേര് കൊല്ലപ്പെട്ടു. ലോസാഞ്ചലസിലെ ചാറ്റ്സ്വര്ത്തിന് സമീപം ചൊവ്വാഴ്ച പ്രാദേശിക സമയം രാത്രി ഏഴുമണിയോടെയാണ് ദുരന്തമുണ്ടായത്. ഒരു ബസപകടം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് വാര്‍ത്താ സംഘത്തിന്റെ ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടത്. എന്‍.ബി.സി4 അവതാരക കോളീന്‍ വില്യംസ് ലൈവ് പ്രക്ഷേപണത്തിനിടെ അപകടവിവരം സ്ഥിരീകരിച്ചു.
ചാറ്റ്സ്വര്‍ത്തിലെ രണ്ട് വെയര്‍ ഹൗസുകള്ക്കിടയിലാണ് ഹെലികോപ്ടര്‍ തകര്‍ന്നുവീണത്. അപകടത്തെത്തുടര്‍ന്ന് ഹെലികോപ്ടര്‍ പൂര്‍ണമായും കത്തിനശിക്കുകയും തീ പടര്‍ന്ന് സമീപത്തുണ്ടായിരുന്ന നാല് വാഹനങ്ങളും രണ്ട് സ്റ്റോറേജ് കണ്ടെയ്നറുകളും കത്തുകയും ചെയ്തു. അമ്പതിലേറെ ഫയര്‍ഫൈറ്റര്‍മാര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

മൂന്നു പേര് സംഭസ്ഥലത്തു വച്ച് കൊല്ലപ്പെട്ടു. ഒരാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. സംഭവത്തില്‍ നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് സേഫ്റ്റി ബോര്‍ഡും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷനും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
