കോട്ടയം: പാലാ നഗരസഭ വൈസ് ചെയര്‍മാനായി കോണ്‍ഗ്രസ് വിമതന്‍ ബിജു മാത്യൂസ് തിരഞ്ഞെടുക്കപ്പെട്ടു. ഇടതുമുന്നണിയുടെ പിന്തുണയോടെയാണ് ബിജു മാത്യൂസ് വിജയിച്ചത്. ബിജുവിന് 14 വോട്ടുകള്‍ ലഭിച്ചപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ പനക്കലിന് 11 വോട്ടുകള്‍ ലഭിച്ചു.

ഇടതുമുന്നണിക്കൊപ്പം നിന്നിരുന്ന ടോണി തൈപ്പറമ്പിലും ലിസിക്കുട്ടിയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ പനക്കലിന് വോട്ട് ചെയ്തു. കോണ്‍ഗ്രസ് വിമത രജിത പ്രകാശ് വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു.
