Friday, August 7, 2026

മെയ് 19 മുതല്‍ 24 വരെ ത്രിരാഷ്ട്ര പര്യടനത്തിനൊരുങ്ങി മോദി

PM Modi will visit three countries from May 19 to May 24 to attend the G-7 Summit

പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് 19 മുതല്‍ മെയ് 24 വരെ ത്രിരാഷ്ട്ര പര്യടനം നടത്തും. ജപ്പാന്റെ പ്രധാനമന്ത്രി കിഷിദ ഫ്യൂമിയോയുടെ ക്ഷണപ്രകാരം മെയ് 19 മുതല്‍ 21 വരെ പ്രധാനമന്ത്രി മോദി ആദ്യം ഹിരോഷിമയിലേക്ക് പോകും, അവിടെ അദ്ദേഹം ജി 7 ഉച്ചക്കോടിയില്‍ പങ്കെടുക്കും. ഈ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ പ്രധാനമന്ത്രിയെ ക്ഷണിച്ചിരുന്നു. ജപ്പാനാണ് ജി-7 ഉച്ചകോടിയില്‍ അധ്യക്ഷനാകുന്നത്.

ഇതിനിടയില്‍ ജി-7 സെഷനുകളില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുമായി നിരവധി വിഷയങ്ങളില്‍ മോദി തന്റെ അഭിപ്രായം പ്രകടിപ്പിക്കും. സുസ്ഥിരമായ ഗ്രഹ സമാധാനം, സ്ഥിരതയും സമൃദ്ധിയും, ഭക്ഷണം, വളം, ഊര്‍ജ സുരക്ഷ, ആരോഗ്യം, ലിംഗസമത്വം, കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതിയും, പ്രതിരോധശേഷിയുള്ള അടിസ്ഥാന സൗകര്യ വികസന സഹകരണം തുടങ്ങിയ വിഷയങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

മെയ് 24ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി അല്‍ബാനീസുമായി പ്രധാനമന്ത്രി മോദി ഉഭയകക്ഷി ചര്‍ച്ച നടത്തും. മെയ് 23 ന് സിഡ്നിയില്‍ നടക്കുന്ന കമ്മ്യൂണിറ്റി പരിപാടിയില്‍ പ്രധാനമന്ത്രി മോദി ഓസ്ട്രേലിയന്‍ സിഇഒമാരുമായും ബിസിനസ്സ് മേധാവികളുമായും സംവദിക്കുകയും ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!