Friday, November 27, 2026

കഴിഞ്ഞ ആഴ്ച ബ്രാംപ്ടണിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി, പരിക്കേറ്റ ഒരാൾ ചികിത്സയിൽ… മലയാളി കുടുംബത്തിലാണ് ദാരുണ സംഭവം

ബ്രാംപ്ടൺ: കഴിഞ്ഞയാഴ്ച ബ്രാംപ്ടണിലെ ഒരു വീട്ടിൽ ഉണ്ടായ തീപിടുത്തത്തിനെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ മൂന്നു വയസ്സുകാരി പെൺകുട്ടി മരിച്ചതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. മൂന്ന് വയസുകാരി മരിച്ചുവെന്ന് ഒന്റാറിയോയിലെ ഫയർ മാർഷൽ ആണ് അറിയിച്ചത്.മലയാളി കുടുംബത്തിലാണ് ഈ ദാരുണ സംഭവം നടന്നത്.

തീപിടിത്തത്തെ തുടർന്ന് ആദ്യം മരിച്ചത് കുട്ടിയുടെ അമ്മയാണെന്ന് ഫയർ മാർഷൽ ജോൺ പെഗ് വ്യാഴാഴ്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ഒരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ ആണ്.

തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പെഗ് പറഞ്ഞു. എന്നാൽ വീടിന്റെ ഒന്നാം നിലയിലോ കുടുംബം താമസിച്ചിരുന്ന ബേസ്‌മെന്റിന്റെ നിലയിലോ പുക അലാറമൊന്നും ഉണ്ടായിരുന്നില്ലെന്ന് പറഞ്ഞു.

വീടിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും നിലകളിൽ സ്മോക്ക് അലാറങ്ങൾ കണ്ടെത്തി, തീപിടിത്ത സമയത്ത് അവ പ്രവർത്തിച്ചിരുന്നോ ഇല്ലയോ എന്ന് സ്ഥിരീകരിക്കാൻ പരിശോധനയ്ക്ക് അയച്ചതായി പെഗ് പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!