Saturday, October 31, 2026

പുകയില ഉപയോഗം കുറയ്ക്കൽ; ഓരോ സിഗരറ്റുകളിലും പുതിയ ആരോഗ്യ സന്ദേശങ്ങൾ നടപടി നാളെ മുതൽ

reducing tobacco use; New health messages on every cigarette from tomorrow

മോൺ‌ട്രിയൽ : 2035-ഓടെ പുകയില ഉപയോഗം അഞ്ച് ശതമാനമായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഈ വർഷമാദ്യം പ്രഖ്യാപിച്ച ഓരോ സിഗരറ്റുകളിലും പുതിയ ആരോഗ്യ സന്ദേശങ്ങൾ അച്ചടിക്കുന്ന നടപടി നാളെ മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഹെൽത്ത് കാനഡ അറിയിച്ചു. ഇതോടെ ഓരോ സിഗരറ്റുകളിൽ ആരോഗ്യ മുന്നറിയിപ്പ് നേരിട്ട് അച്ചടിക്കുന്ന ആദ്യ രാജ്യമായി കാനഡ മാറും.

ചില്ലറ വ്യാപാരികളുടെ സഹകരണത്തോടെ 2024 ഏപ്രിൽ അവസാനത്തോടെ പുതിയ ആരോഗ്യ സന്ദേശങ്ങൾ രേഖപ്പെടുത്തിയ സിഗരറ്റ് പായ്ക്കറ്റുകളുടെ വിൽപ്പന ഘട്ടം ഘട്ടമായി നടപ്പിലാക്കും. 2024 ജൂലൈ അവസാനത്തോടെ കിംഗ്-സൈസ് സിഗരറ്റുകളിൽ വ്യക്തിഗത ആരോഗ്യ മുന്നറിയിപ്പുകൾ രേഖപ്പെടുത്തും. തുടർന്ന് 2025 ഏപ്രിൽ അവസാനത്തോടെ സാധാരണ വലുപ്പത്തിലുള്ള സിഗരറ്റുകളിലും ടിപ്പിംഗ് പേപ്പർ, ട്യൂബുകൾ എന്നിവയിലും ചെറിയ ചുരുട്ടുകളിലും മുന്നറിയിപ്പ് രേഖപ്പെടുത്തും.

കാനഡയിൽ 1972 മുതൽ സിഗരറ്റ് പായ്ക്കറ്റുകളിൽ മുന്നറിയിപ്പുകൾ നിലവിലുണ്ട്. കൂടാതെ പുകയില പരസ്യം, പ്രമോഷൻ, സ്പോൺസർഷിപ്പ് എന്നിവ നിരോധിച്ചിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!