കാനഡയിലെ മോൺട്രിയൽ മക്ഗിൽ സർവ്വകലാശാലയിൽ നിന്നും പിഎച്ച്ഡി നേടി മലയാളിയായ നിതിൻ ജോയി. കെമിക്കൽ എൻജിനീയറിങ്ങിൽ റോൾ ഓഫ് മെഷീനിംഗ് പാരമീറ്റേഴ്സ് ആൻഡ് പോസ്റ്റ് പ്രോസസിംഗ് സ്റ്റെപ്സ് ഓൺ ദി സർഫസ് എലമെന്റൽ കോമ്പോസിഷൻ ഓഫ് ഫെമിറ്റോ സെക്കൻഡ് ലേസർ മെഷീൻഡ് കോപ്പർ സർഫസിലാണ് കോട്ടയം പൂഞ്ഞാർ സ്വദേശിയായ നിതിൻ ജോയി പിഎച്ച്ഡി നേടിയത്.
പാലാ സെന്റ് തോമസ് കോളേജിൽ നിന്നും ഫിസിക്സിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ നിതിൻ 2018 സെപ്റ്റംബറിലാണ് മോൺട്രിയൽ മക്ഗിൽ സർവ്വകലാശാലയിൽ പഠനം ആരംഭിച്ചത്.
പെരിങ്ങുളം പൂഞ്ഞാർ ഉറുമ്പിൽ ജോയി സെബാസ്റ്റ്യന്റെയും ജോളി ജോയിയുടെയും മകനാണ്. ഭാര്യ മാനന്തവാടി പള്ളത്ത് സോനാ പി. മത്തായി.
