നോര്ത്ത് വെസ്റ്റ് ടെറിട്ടറീസില് നിന്നുളള 2,700 ദുരിതബാധിതര് കാല്ഗറിയില് എത്തിച്ചേര്ന്നു. ചൊവ്വാഴ്ച രാവിലെ 10 മണിയോടെ ഇവര് കാല്ഗറിയില് എത്തിച്ചേര്ന്നതായി സിറ്റി ഓഫ് കാല്ഗറി അറിയിച്ചു. നഗരത്തിലെ 40ഓളം ഹോട്ടലുകളിലായി നിലവില് ഇവരെ പാര്പ്പിച്ചിരിക്കുകയാണെന്നും കാല്ഗറി വ്യക്തമാക്കി.
അപരിചിതമായ ഒരു നഗരത്തിലേക്കുള്ള യാത്രയ്ക്ക് ശേഷം ആവശ്യമായ എല്ലാ പിന്തുണയും ലഭിക്കുന്നുണ്ടെന്ന് ദുരിതബാധിതര് അറിയിച്ചു. അതെസകുടിയൊഴിപ്പിക്കപ്പെട്ടവരുടെ താമസവും ഭക്ഷണവും ഉല്പ്പെടെയുളള എല്ലാ പരിപാലനവും പ്രാദേശിക സര്ക്കാര് ഉറപ്പാക്കുമെന്ന് നോര്ത്ത് വെസ്റ്റ് ടെറിട്ടറീലെ ധനമന്ത്രി കരോലിന് വാവ്സോനെക് പറഞ്ഞു.

അതേസമയം, കുടിയൊഴിപ്പിക്കലും വീണ്ടെടുക്കലും സംബന്ധിച്ച എല്ലാ ചെലവുകളും വഹിക്കാന് ‘പ്രതിജ്ഞാബദ്ധമാണ്’ എന്ന് ഫെഡറല് സര്ക്കാര് ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ഒഴിപ്പിക്കപ്പെട്ടവര്ക്കുള്ള പിന്തുണയുള്പ്പെടെ ദുരന്ത പ്രതികരണത്തിനായി ഫസ്റ്റ് നേഷന്സിന് ഇതിനകം 85 മില്യണ് ഡോളറിലധികം വിതരണം ചെയ്തിട്ടുണ്ടെന്ന് തദ്ദേശീയ സേവന മന്ത്രി പാറ്റി ഹജ്ദു മാധ്യമപ്രവര്ത്തകരോട് പറഞ്ഞു.
