Tuesday, May 5, 2026

എഐ തട്ടിപ്പിന് ഇരയായി ഒന്റാരിയോ സ്വദേശി; 8000 ഡോളര്‍ നഷ്ടപ്പെട്ടു

Ontario man out 8K in scam that uses AI to mimic voices of friends and family

ഒന്റാരിയോയില്‍ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ആള്‍മാറാട്ടം നടത്തി തട്ടിപ്പ്. തട്ടിപ്പിനിരയായ ഒന്റാരിയോ സ്വദേശിക്ക് നഷ്ടപ്പെട്ടത് 8000 ഡോളര്‍. എഐ ഉപയോഗിച്ച് സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും ശബ്ദത്തിലാണ് തട്ടിപ്പ് നടത്തിയത്.

തന്റെ സുഹൃത്തിന്റെ അതെ ശബ്ദത്തിലായിരുന്നു കോള്‍. ഡ്രൈവിങ്ങിനിടെ ഒരു അപകടം ഉണ്ടായെന്നും തന്നെ അറസ്റ്റ് ചെയ്‌തെന്നും ജാമ്യത്തിലിറങ്ങാന്‍ ഏകദേശം 8000 ഡോളര്‍ വേണമെന്നുമാണ് അവശ്യപ്പെട്ടതെന്ന് തട്ടിപ്പിന് ഇരയായ ആൾ പറഞ്ഞു.

‘അയാളുടെ പെരുമാറ്റ രീതികള്‍ പേലും എന്റെ സുഹൃത്തിനെ പോലയായിരുന്നു അതാണെന്നെ കുടുക്കിയത്’ അദ്ദേഹം പറഞ്ഞു.

പിന്നീട് സുഹൃത്തിന്റെ അഭിഭാഷകനാണെന്നും പറഞ്ഞ് മറ്റൊരു കോള്‍ വന്നു. പിന്നെ കോളുകളുടെ പരമ്പരായിരുന്നു. ഒുവില്‍ ജാമ്യത്തുകയായി 8,000 ഡോളര്‍ കൈമാറുകയായിരുന്നു, അദ്ദേഹം പറഞ്ഞു. എന്നാല്‍ തട്ടിപ്പുകാര്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടപ്പോള്‍ സംശം തോന്നി കൂട്ടുകാരെ വിളിക്കുകയായിരുന്നു. അപ്പോഴാണ് താന്‍ വഞ്ചിക്കപ്പെട്ടതായി ഇയാൾ തിരിച്ചറിയുന്നത്.

അടുത്തിടെയായി കാനഡയില്‍ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് വോയിസ് ക്ലോണിംഗ് നടത്തിയുളള തട്ടിപ്പ് വര്‍ധിച്ച് വരുകയാണ്. അമേരിക്കയില്‍ ഇത് ഇതിനകം തന്നെ വലിയൊരു പ്രശനമാണ്. ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ പ്രകാരം ഇത്തരത്തില്‍ നിരവധി പരാതികളാണ് ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആള്‍മാറാട്ട തട്ടിപ്പിലുടെ ഉപഭോക്താക്കള്‍ക്ക് നഷ്മായത് 2.6 ബില്യണ്‍ ഡോളറാണ്.

വോയ്സ് ക്ലോണിംഗ് ഒരു വലിയ പ്രശ്നമാണെന്ന് എഫ്ടിസിയുടെ മാര്‍ക്കറ്റിംഗ് പ്രാക്ടീസിന്റെ അസോസിയേറ്റ് ഡയറക്ടര്‍ ലോയിസ് ഗ്രീസ്മാന്‍ പറഞ്ഞു. അടിയന്തര സാഹചര്യത്തില്‍ സുഹൃത്തോ കുടുംബാംഗമോ ആണെന്ന് അവകാശപ്പെടുന്ന ഒരാളില്‍ നിന്ന് നിങ്ങള്‍ക്ക് ഒരു കോള്‍ ലഭിക്കുകയാണെങ്കില്‍, അവരെ നേരിട്ട് ബന്ധപ്പെടുക എന്നതാണ് കബളിപ്പിക്കപ്പെടാന്‍ ചെയ്യേണ്ടതെന്നും അദ്ദഹം പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!