ഓട്ടവ : ഹമാസ് ലോകത്തിനാകെ ഭീഷണിയുയർത്തുന്ന ഭീകര സംഘടനയാണെന്നും അത് ഇല്ലാതാക്കണമെന്നും പ്രതിരോധ മന്ത്രി ബിൽ ബ്ലെയർ. ഇസ്രായേലിൽ വെടിനിർത്തൽ കരാർ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര നിയമങ്ങളെ ഹമാസ് മാനിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നില്ലെന്നും ബ്ലെയർ പറയുന്നു.

എന്നാൽ ഗാസ മുനമ്പിലേക്ക് കൂടുതൽ സഹായം ലഭിക്കുന്നതിനുള്ള അടിയന്തിര ചർച്ചകൾ നടക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഗാസയിലേക്ക് സഹായം ലഭിക്കുന്നതിന് യുദ്ധത്തിന് താൽക്കാലിക വിരാമം ആവശ്യമാണെന്ന് യൂറോപ്യൻ വിദേശകാര്യ മന്ത്രിമാർ പറയുന്നു.

ഒക്‌ടോബർ 7-ന് ഹമാസ് ഇസ്രായേലിനെ ആക്രമിച്ചതിനുശേഷം ഗാസയിൽ ഒരു ദശലക്ഷത്തിലധികം പലസ്തീനികൾ കുടിയൊഴിപ്പിക്കപ്പെട്ടു. ഇവർ ഭക്ഷണം, വെള്ളം, ഇന്ധനം എന്നിവയുടെ ക്ഷാമം നേരിടുന്നുണ്ട്.
