Monday, June 1, 2026

കാനഡയില്‍ ഏറ്റവും ഉയരം കൂടിയ ഹനുമാന്‍ ശില്പത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി; അനാച്ഛാദനം ഏപ്രിലില്‍

Canada's Tallest Hanuman Statue Standing at 55-foot to be Unveiled Next Year

കാനഡയിലെ ബ്രാംപ്ടണില്‍ നിര്‍മ്മിച്ച ഏറ്റവും ഉയരം കൂടിയ ഹനുമാന്‍ ശില്പം അടുത്ത വര്‍ഷം അനാച്ഛാദനം ചെയ്യം. 2024 ഏപ്രിലാണ് അനാച്ഛാദനം. 55 അടി ഉയരമുളള ഹനുമാന്‍ ശില്പം രാജസ്ഥാനില്‍ നിന്നുള്ള ശില്‍പി നരേഷ് കുമാവത് ആണ് നിര്‍മ്മിച്ചത്. ബ്രാംപ്ടണിലെ ഹിന്ദു സഭാ മന്ദിറിലാണ് ശില്പമുളളത്.

പ്രാദേശിക ക്ഷേത്ര മാനേജ്മെന്റിന്റെ ഫണ്ട് ഉപയോഗിച്ചാണ് ശില്പം നിര്‍മ്മിച്ചത്. ഹനുമാന്‍ ജയന്തി ദിനത്തില്‍ ശില്പം അനാച്ഛാദനം ചെയ്യണമെന്നതാണ് തങ്ങളുടെ ആഗ്രഹമെന്ന് ക്ഷേത്ര അധികൃതര്‍ പറഞ്ഞു. അനാച്ഛാദനത്തിന് മുമ്പ് വരാനിരിക്കുന്ന വേനല്‍ക്കാല മാസങ്ങളില്‍ ശില്പത്തിന്റെ അന്തിമ മിനുക്കുപണികള്‍ പൂര്‍ത്തിയാക്കും.

സ്മാരക ശില്‍പങ്ങള്‍ക്ക് പേരുകേട്ട കുമാവത് ഇംഗ്ലണ്ട്, യുഎസ്, ഓസ്ട്രേലിയ, പോളണ്ട്, മൗറീഷ്യസ്, സീഷെല്‍സ്, ദുബായ്, ഒമാന്‍, റഷ്യ തുടങ്ങി നിരവധി രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 50 അടി വലിപ്പമുള്ള കാനഡയിലെ ആദ്യത്തെ ഏറ്റവും ഉയരം കൂടിയ ഹനുമാന്‍ പ്രതിമയും കുമാവതാണ് ് നിര്‍മ്മിച്ചത്.

ഡല്‍ഹിയിലെ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി 75 അടി സമുദ്ര മന്തന്‍ ചുവര്‍ചിത്രവും അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്. സ്വാമി വിവേകാനന്ദന്‍, ഡോ. സര്‍വേപ്പള്ളി രാധാകൃഷ്ണന്‍, രവീന്ദ്രനാഥ ടാഗോര്‍, ഇന്ദിരാഗാന്ധി, മഹാത്മാഗാന്ധി, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്, നെല്‍സണ്‍ മണ്ടേല തുടങ്ങിയ പ്രമുഖരുടെ ശില്പങ്ങള്‍ അദ്ദേഹം ഒരുക്കിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!