Sunday, June 28, 2026

ഫ്ളോറിഡയിലെ ഷോപ്പിംഗ് മാളില്‍ വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു

അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ്. സെന്‍ട്രല്‍ ഫ്‌ലോറിഡയിലെ ഒകാലയില്‍ പാഡോക്ക് മാളില്‍ ഉണ്ടായ വെടിവെപ്പിനെ തുടര്‍ന്ന് ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സെന്‍ട്രല്‍ ഫ്‌ലോറിഡയിലെ ഒകാലയിലെ പാഡോക്ക് മാളില്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3:40 ഓടെയാണ് ംഭവം. അക്രമി കൊല്ലപ്പെട്ടയാളെ ലക്ഷ്യം വെച്ചാണ് വെടിയുതിര്‍ത്തതെന്നാണ് പോലീസ് നിഗമനം. വെടിവെയ്പില്‍ മറ്റ് നിരവധി മാള്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.

ഒര്‍ലാന്‍ഡോയില്‍ നിന്ന് 80 മൈല്‍ വടക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഒകാലയിലെ പാഡോക്ക് മാളിലാണ് വെടിവെപ്പുണ്ടായത്. കൊല്ലപ്പെട്ടയാള്‍ക്ക് ഒന്നിലധികം തവണ വെടിയേറ്റിട്ടുണ്ടെന്ന് ഒകാല പോലീസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഒരു സ്ത്രീയുടെ കാലിന് വെടിയേറ്റതായി റിപോര്‍ട്ടുണ്ട്.

വെടിവയ്പ്പിനെ തുടര്‍ന്ന് അടുത്ത് 12 മണിക്കൂര്‍ നേരത്തേക്ക് മാള്‍ അടച്ചിടാനും പ്രദേശം ഒഴിവാക്കാന്‍ ആളുകളോട് അഭ്യര്‍ത്ഥിച്ചതായും പോലീസ് മേധാവി കൂട്ടിച്ചേര്‍ത്തു. രക്ഷപ്പെട്ട പ്രതിക്കായുളള അന്വേഷണം പുരോമിക്കുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!