Thursday, May 14, 2026

ഭൂകമ്പം: ജപ്പാനിൽ കൺട്രോൾ റൂം തുറന്ന് ഇന്ത്യൻ എംബസി

earthquake indian embassy opens control room in japan

ടോക്കിയോ: ജപ്പാനിൽ ഭൂകമ്പവും സുനാമിയും ഉണ്ടായതിനെ തു‌ടർന്ന് കൺട്രോൾ റൂം തുറന്ന് ഇന്ത്യൻ എംബസി. അടിയന്തര കൺട്രോൾ റൂം ആരംഭിച്ചതായി സോഷ്യൽ മീഡിയയിലൂടെയാണ് ഇന്ത്യൻ എംബസി അറിയിച്ചത്. ജപ്പാനിലെ താമസക്കാരായ ഇന്ത്യക്കാർക്ക് +81-80-3930-1715, +81-70-1492-0049, +81-80-3214-4734, +81-80-6229-5382, +81-80-3214-4722 എന്നീ അടിയന്തര ഹെൽപ് ലൈൻ നമ്പറുകളിലേക്ക് വിളിക്കാം.

കൂടുതൽ ഭൂകമ്പങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ജപ്പാൻ സർക്കാർ വക്താവ് അറിയിച്ചു. രണ്ട് ദിവസം തുടർചലനങ്ങൾക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. നോട്ടോയിൽ അഞ്ച് മീറ്റർ ഉയരത്തിൽ തിരയടിക്കുമെന്ന് മുന്നറിയിപ്പുണ്ട്. നൈഗാട്ട, ടൊയാമ മേഖലകളിൽ തുടർചലനമുണ്ടായി. ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ സ്ഥിതിഗതികൾ വിലയിരുത്തി.

റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ജപ്പാനിൽ അനുഭവപ്പെട്ടത്. 21 തുടർഭൂചലനങ്ങൾ ഉണ്ടായെന്നാണ് റിപ്പോർട്ട്. തീരപ്രദേശങ്ങളിൽ സുനാമി തിരമാലകൾ ആഞ്ഞടിച്ചു. നിരവധി കെട്ടിടങ്ങൾ തകർന്നു. വാഹനങ്ങൾ ഒലിച്ചുപോവുകയും റോഡുകളിൽ ഉൾപ്പെടെ വലിയ വിള്ളലുകളുണ്ടാവുകയും ചെയ്തു. സുനാമിയെ തുടർന്ന് തീരത്ത് നിന്നും ഒഴിഞ്ഞു പോകണമെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. പ്രദേശത്തെ ഇൻറർനെറ്റ് സേവനമടക്കം തടസപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. 36,000ത്തിലേറെ ജനങ്ങൾക്ക് വൈദ്യുതി മുടങ്ങി. ഭൂകമ്പം ഉണ്ടായ പ്രദേശങ്ങളിൽ തീപിടുത്തങ്ങളും മണ്ണിടിച്ചിലുമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!